You are Here : Home / Readers Choice

വെറോനിക്കായെ കണ്ടെത്തുന്നതിന് പൊലീസ് സഹായമഭ്യര്‍ത്ഥിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 28, 2015 01:09 hrs UTC


സൌത്ത് കരോലിന. ജനുവരി 26 തിങ്കളാഴ്ച രാവിലെ മുതല്‍ കാണാതായ പതിനാറു വയസുളള വെറോനിക്കാ ബൊബേഡില്ലയെ കണ്ടെത്തുന്നതിന് പൊലീസ് പൊതു ജന സഹകരണം  അഭ്യര്‍ത്ഥിച്ചു. ലില്‍ബേണ്‍ പൊലീസാണ് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.

ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട എഡ്വന്‍ഡയസ് എന്ന ഹൂസ്റ്റന്‍ നിവാസിയെ തേടിയാണ് വെറോനിക്കാ സൌത്ത് കരോലിനയിലെ  വീട് വിട്ട് ഇറങ്ങിയത്. വെറോനിക്കായുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ നിന്നും മൈലുകള്‍ക്കപ്പുറും താമസിക്കുന്ന നിക്കോള്‍ വില്യം എന്ന സ്ത്രീയെ പൊലീസ് അന്വേഷിച്ചു വരുന്നു.

ഇതിനിടയില്‍ ഞാന്‍ വെറോനിക്കായെ കൊന്ന് എന്ന ലില്‍ബേണില്‍ നിന്നുളള ഫേസ് ബുക്ക് സന്ദേശം ആശങ്ക പരത്തിയിട്ടുണ്ട്.

വെറോനിക്കായുടേയും ഡയസിന്‍േറയും ഫേസ് ബുക്ക് കൂട്ടുക്കാരിയായ നിക്കോളുമായി ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നിക്കോള്‍ വില്യംസുമായി വെറോനിക്കായുടെ തിരോധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ലില്‍ബേണ്‍ പൊലീസ് സ്പോക്ക് പേഴ്സണ്‍ പറഞ്ഞു.

ഇതിനിടയില്‍ വെറോനിക്കാ വീട്ടിലേക്ക് മടങ്ങി വരുന്നു എന്ന സന്ദേശം ലഭിച്ചതായി വീട്ടുകkkkാര്‍ അറിയിച്ചു. എന്നാല്‍ ഇതിന്‍െറ അധികാരികതയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. പരസ്പര വിരുദ്ധമായ സന്ദേശങ്ങള്‍ ലഭിക്കുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കുട്ടിയെ കണ്ടെത്തുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.