You are Here : Home / Readers Choice

ബോസ്റ്റണ്‍ ആശുപത്രിയില്‍ വെടിവെയ്പ് : കാര്‍ഡിയാക്ക് സര്‍ജനുള്‍പ്പെടെ 2 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 22, 2015 08:41 hrs EST


ബോസ്റ്റണ്‍ . ബോസ്റ്റണ്‍ ബ്രിഹം ആന്റ് വുമണ്‍സ് ഹോസ്പിറ്റലില്‍ ജനുവരി 20 ചൊവ്വാഴ്ച ഉണ്ടായ ഒരു വെടിവെയ്പില്‍ സുപ്രസിദ്ധ കാര്‍ഡിയാക്ക് സര്‍ജന്‍ മൈക്കിള്‍ ഡേവിഡ്സണ്‍ കൊല്ലപ്പെട്ടു. ബ്രിഹം ആശുപത്രിയിലെ എന്‍ഡൊ വാസ്കുലര്‍ സര്‍ജറി ഡയറക്ടറായിരുന്നു ഡോ. മൈക്കിള്‍.

ഷഫിറൊ കാര്‍ഡിയല്‍ സെന്ററില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് സ്റ്റീഫന്‍ പാസ്ക്കറി എന്ന 55കാരന്‍ ഡോക്ടര്‍ക്ക് നേരെ നിറയൊഴിച്ചത്. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്ത് സ്റ്റീഫനും ആത്മഹത്യ ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഡോക്ടറെ  ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

മരിച്ച ഡോക്ടര്‍ക്ക് ഒമ്പതും, ഏഴും, രണ്ടും വയസുളള മൂന്നു കുട്ടികളുണ്ട്. ഭാര്യ ഏഴ് മാസം ഗര്‍ഭിണിയുമാണ്.

എല്ലാവര്‍ക്കും പ്രിയങ്കരനായ പ്രഗത്ഭനായ ഡോക്ടറുടെ വിയോഗം സഹപ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി.

സ്റ്റീഫന്‍െറ മാതാവിനെ ചികിത്സിച്ചിരുന്ന ഡോക്ടറിയായിരുന്നു കൊല്ലപ്പെട്ട കാര്‍ഡിയാക്ക് സര്‍ജന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.