You are Here : Home / Readers Choice

ക്രിസ്മസ് ദിനത്തില്‍ പിറ്റ്ബുളിന്‍െറ ആക്രമണത്തില്‍ നാnല്‍പതുകാരന്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 29, 2014 08:28 hrs EST


 
ഇന്ത്യാന . എട്ടു വയസ് പ്രായമുളള പിറ്റ്ബുളിന്‍െറ ആക്രമണത്തില്‍ 40 വയസുകാരന്‍ കൊല്ലപ്പെട്ടു. ക്രിസ്മസ് ദിനം രാവിലെ ഇന്ത്യാനയിലാണു സംഭവം രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ ഭാþര്യ തിരിച്ചു വൈകിട്ട് വീട്ടില്‍ എത്തിയപ്പോള്‍ പിറ്റ് ബുളിന്‍െറ കടിയേറ്റു വികൃതമായ ഭര്‍ത്താവിന്‍െറ ശരീരമാണ് കണ്ടത്.

എഡി കാഹില്‍ എന്നയാളാണു കൊല്ലപ്പെട്ടത്. ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ എത്തിയ പിറ്റ്ബുള്‍ ശാന്ത പ്രകൃതനായിരുന്നുവെന്ന് ഭാര്യ ബിയാന്‍ക പറഞ്ഞു.

പ്രകോപിതനായ 'ഫാറ്റ് ബോയ് എന്ന എട്ട് വയസുളള പിറ്റ്ബുളിനെ നിയന്ത്രിക്കാന്‍ അനിമല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുളള വിദഗ്ദ്ധര്‍ക്കു മയക്കുവെടി വെയ്ക്കേണ്ടി വന്നു.

പിറ്റ്ബുളിന്‍െറ  ആക്രമണത്തില്‍ കൊല്ലപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ അസാധാരണമല്ല. ശാന്ത പ്രകൃതനായി തോന്നാമെങ്കിലും പിറ്റ്ബുള്‍ പ്രകോപിതനാകുന്നത് എപ്പോള്‍ എന്നാണെന്നറിയില്ല.

ഇതിനെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More