You are Here : Home / Readers Choice

ആറു വയസ്സുകാരി പീഡിപ്പിക്കപ്പെട്ടുവെന്ന സംശയത്തില്‍ മാതാവ് കുട്ടിയെ കൊലപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 27, 2014 09:12 hrs EST

സെന്റ്‌പോള്‍(മിനിസോട്ട): കെയ്‌ല ജോണ്‍(25) ആറുവയസ്സുള്ള മകളെ ബാത്ത്ടബിലെ വെള്ളത്തില്‍ താഴ്ത്തി പിടിച്ചു കൊലപ്പെടുത്തിയതായി പോലീസ്. ഡിസംബര്‍.23 ചൊവ്വാഴ്ചയാണ് വീട്ടിലെ ബാത്ത് ടമ്പില്‍ കുട്ടി മരിച്ചു കിടക്കുന്നതായി പോലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തിയ സോയ ഫ്രണ്ടാണ് വിവരം പോലീസില്‍ അറിയിച്ചത്. കെയ്‌ലയുടെ ബോയ്ഫ്രണ്ട് ആറുവയസ്സുള്ള മകളെ പീഡിപ്പിച്ചു എന്ന സംശയത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇവര്‍ സമ്മതിച്ചു. തലേദിവസം രാത്രി ബോയ്ഫ്രണ്ടിന്റെ കൂടെ കുട്ടി കിടക്കുന്നതു കണ്ടതാണ് ഇവരില്‍ സംശയം ജനിപ്പിച്ചത്. കുട്ടിയായിരിക്കുമ്പോള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കെയ്‌ല അവര്‍ പറയുന്നു. ഈ ഭയമാണ് മകളെ കൊലപ്പെടുത്തുവാന്‍ പ്രേരിപ്പിച്ചതത്രെ! ബാത്ത്ടബില്‍ ചലനരഹിതമാകുന്നതുവരെ കുട്ടിയെ താഴ്ത്തി പിടിച്ചുവെന്നും ഇവര്‍ പോലിസ് മൊഴി നല്‍കി. കൊലപാത കുറ്റം ചുമത്തി ഡിസംബര്‍ 24ന് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2 മില്യണ്‍ ഡോളറാണ് ജാമ്യസംഖ്യ നിശ്ചയിച്ചിരിക്കുന്നത്. ബോയ്ഫ്രണ്ടിനെതിരെ കേസ്സൊന്നും പോലീസ് ഇതുവരെ ചാര്‍ജ്ജ് ചെയ്തിട്ടില്ല,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More