You are Here : Home / Readers Choice

അമേരിക്കയിലെ ആദ്യ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് 25 വയസ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 28, 2014 07:33 hrs EST


മേരിലാന്റ് . അമേരിക്കയില്‍ ആദ്യ  കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ രോഗി  ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് താങ്ക്സ് ഗിവിങ് ഡേ യിലായിരുന്നു 21 മാസം പ്രായമുളള മകള്‍ക്കാണ് അമ്മയുടെ ലിവറിന്‍െറ മൂന്നിലൊരു ഭാഗം ദാനം ചെയ്തത്.

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ ശസ്ത്രക്രിയാ വിദഗ്ധരാണ് വിജയകരമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ദാനം നല്‍കിയ മാതാവിന്‍െറ കരള്‍ സാവകാശം വളര്‍ന്നതായും മകള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

ജീവിച്ചിരിക്കുന്ന ഒരു ഡോണറില്‍ നിന്നും കരള്‍ മാറ്റിവെയ്ക്കുന്നത് അമേരിക്കയില്‍ ആദ്യമായിട്ടായിരുന്നു. ലിവര്‍ ബൈല്‍ ഡക്ടസിന്‍െറ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രോഗത്തിനടിമയായിരുന്നു 21 മാസമുളള അലിസ റിഗന്‍. മകള്‍ക്ക് കരള്‍ ദാനം ചെയ്യുമ്പോള്‍ മാതാവ് ടെറിയുടെ പ്രായം 29 ആയിരുന്നു.

അലിസ റിഗന്‍ വിവാഹിതയായി കുടുംബ ജീവിതം നയിക്കുന്നു. ബെഞ്ചമിനാണ് ഭര്‍ത്താവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More