You are Here : Home / Readers Choice

പതിനഞ്ചു വയസുകാരന്‍ വെടിയേറ്റു മരിച്ചു: വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 12, 2014 06:04 hrs EST



ടെക്സാസ് . കാന്‍സര്‍ രോഗിയായ 15 വയസുകാരന്‍ വെടിയേറ്റു മരിച്ചു.നവംബര്‍ 11 രാത്രിയിലാണ് സംഭവം. പിതാവിന്‍െറ കാര്‍ ഡ്രൈവേയില്‍ നിന്നും കാര്‍ ഗാരേജിലേക്ക് നീക്കിയിടുവാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡങ്കന്‍വില്ല മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി റയന്‍ലാറയ്ക്കു വെടിയേറ്റത്.രണ്ടു പേര്‍ പെട്ടെന്ന് ഒരു കാറില്‍ നിന്നിറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു.

സ്കൂളിലെ ഫുട്ബോള്‍ കളിക്കാരനായ വിദ്യാര്‍ഥിയുടെ പുറകുവശത്ത് മൂന്ന് വെടിയുണ്ടയാണ് തുളച്ചു കയറിയത്. കുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.രണ്ടു മാസം മുന്‍പാണു കാന്‍സര്‍ രോഗം കണ്ടു പിടിച്ചത്്. കീമൊ തെറാപ്പി ചികിത്സ ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചിരുന്നു.  

സില്‍വര്‍ കളര്‍ ഫോര്‍ഡോര്‍ സെഡാന്‍ കാറിലാണ് അക്രമികള്‍ എത്തിയത്. കാറിന് ഹെഡ് ലൈറ്റോ മറ്റ് ലൈറ്റുകളോ ഒന്നും ഉണ്ടായിരുന്നില്ല എന്നു മരിച്ച വിദ്യാര്‍ഥിയുടെ സഹോദരന്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് 5000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചു. മോഷണ ശ്രമമാണ് വെടിവെയ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More