You are Here : Home / Readers Choice

പത്രാധിപരും ഭാര്യയും മകളും കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 15, 2014 07:00 hrs EDT


ഒക്ലഹോമ . ഒക്ലഹോമയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വീക്കിലി ന്യൂസ് പേപ്പറിന്‍െറ ഉടമ ജോണ്‍ റൂബി, ഭാര്യ ടിന്‍കര്‍, 17 വയസുളള മകള്‍ കാതറിന്‍ എന്നിവര്‍ കൊല്ലപ്പെട്ട നിലയില്‍ ഒക്ടോബര്‍ 12 തിങ്കളാഴ്ച ഒക്ലഹോമയിലെ ഡങ്കനിലുളള വീട്ടില്‍ കണ്ടെത്തി.

ഒക്ലഹോമയില്‍ നിന്ന് എല്ലാ തിങ്കളാഴ്ചയും പ്രസിദ്ധീകരിക്കുന്ന സുപരിചിതമായ മാര്‍ലൊ റിവ്യുവിന്‍െറ ഉടമസ്ഥരാണ് ഭാര്യയും ഭര്‍ത്താവും. 3500 വരിക്കാരാണ് വീക്കിലി ന്യൂസ് പേപ്പറിനുളളത്.

ഒക്ലഹോമ ന്യൂസ് പേപ്പര്‍ ഫൌണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് പ്രസിഡന്റ് കൂടിയാണ് കൊല്ലപ്പെട്ട ജോണ്‍.

ഒക്ലഹോമ ഡങ്കണില്‍ താമസിക്കുന്ന കുടുംബാംഗങ്ങളെ വ്യാഴാഴ്ച മുതല്‍ കാണാനില്ലായിരുന്നു.

തിങ്കളാഴ്ച വീട്ടു ജോലിക്കാരിയാണ് മൂന്നുപേരും മരിച്ചു കിടക്കുന്നതു ആദ്യം കണ്ടെത്തിയത്.

മൂന്നു പേരും കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് ഡങ്കന്‍ പൊലീസ് ചീഫ് ഡാനിഫോര്‍ഡ് പറഞ്ഞു. ഓട്ടോപ്സ് റിസല്‍ട്ട് പഠിച്ചതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ.ജോണിന്‍െറ 19 വയസുളള മകനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തു. മാതാവിന്‍െറ ക്രെഡിറ്റ് കാര്‍ഡ് കളവായി ഉപയോഗിച്ചതിനും പരോള്‍ ലംഘിച്ചതിനുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.  കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More