You are Here : Home / Readers Choice

ഫ്ലോറിഡയില്‍ വെടിവയ്പ്; കുടുംബത്തിലെ എട്ടു പേര്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, September 19, 2014 08:22 hrs EDT


ഫ്ലോറിഡ . ഫ്ലോറിഡ ഗെയ്ന്‍സ് വില്ലയില്‍ നിന്നും ഇരുപത് മൈല്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ബെല്‍ എന്ന സ്ഥലത്ത് നടന്ന വെടിവെപ്പില്‍ ഒരു വീട്ടിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ന് സെപ്റ്റംബര്‍ 18 വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

പിതാവാണ് വെടിവയ്പ് നടത്തിയത്. മകളും മകളുടെ ആറ് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. കുട്ടികള്‍ മൂന്ന് മാസം മുതല്‍ 10 വയസുവരെയുളളവരാണെന്നും ഗില്‍ ക്രൈസ്റ്റ് കൌണ്ടി ഷെറീഫ് റോബര്‍ട്ട് ഷുല്‍റ്റ്സ് പറഞ്ഞു.

വെടിവയ്പിനു ശേഷം പിതാവ് 911 വിളിച്ചു. പൊലീസ് എത്തിയതോടെ പിതാവ് സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്തതായി പൊലീസ് പറയുന്നു.  കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. അന്വേഷണം തുടരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More