You are Here : Home / Readers Choice

വിമാനം പറത്തി തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 18, 2014 06:45 hrs EDT


ഫ്ളോറിഡ.  ബില്ലി ജോണ്‍സിന് പ്രായം തൊണ്ണൂറ്. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുവാന്‍ തീരുമാനിച്ചതു വിമാനം പറത്തിയാണ്. സെപ്റ്റംബര്‍ 16 ചൊവ്വാഴ്ച  ആയിരുന്നു ബില്ലി ജോണ്‍സിന്റെ 90-ാം ജന്മദിനം

നാലു പേര്‍ക്ക് യാത്രചെയ്യാവുന്ന സെസ്ന എന്ന ചെറുവിമാനത്തിന്റെ കോക്പിറ്റില്‍ കയറിയിരിക്കുമ്പോള്‍ തൊട്ടടുത്ത് ഇന്‍സ്ട്രക്ടര്‍ കുര്‍ട്ടും ഉണ്ടായിരുന്നു. ഫ്ളേഗര്‍കൌണ്ടി എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 30 മിനിട്ടിനുശേഷം ലാന്റ് ചെയ്തപ്പോള്‍ കണ്ടു നിന്നവര്‍ക്ക് വിശ്വസിക്കാനായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അമ്മൂമ്മയുടെ വിമാനം പറത്തല്‍ ശരിക്കും ആസ്വദിച്ചു.

90ാം വയസില്‍ വിമാനം പറത്തിയതില്‍ വലിയ അത്ഭുതമൊന്നുമില്ല എന്നാണ് ബില്ലി ജോണ്‍സണ്‍ താമസിക്കുന്ന കമ്യൂണിറ്റിയിലെ  മാനേജര്‍ ഡാന്‍വീസ് പറഞ്ഞത്. 80ാം വയസില്‍ സ്കൈ ഡൈവിങ്ങും 85-ാം വയസില്‍ ഗൈഡറും പറത്തി തന്റെ കഴിവു ഇവര്‍ തെളിയിച്ചിരുന്നു.

വിമാനം ലാന്റ് ചെയ്ത ഉടനെ ബര്‍ത്തഡേ ആഘോഷങ്ങള്‍ക്കായി ഹൈജാക്കേഴ്സ് റസ്റ്റോറന്റിലേക്കാണ് ഇവരും സംഘവും പുറപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More