You are Here : Home / Readers Choice

കടബാധ്യത - നാല് കുടുംബാംഗങ്ങളെ വെടിവെച്ചു പിതാവു ആത്മഹത്യ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 29, 2014 07:49 hrs EDT


മയിന്‍. മൂന്നു കുട്ടികളെയും ഭാര്യയേയും  വെടിവെച്ചു കൊലപ്പെടുത്തിയശേഷം മുപ്പത്തിമൂന്നു വയസ്സുള്ള പിതാവ് ജോയല്‍ സ്മിത്ത് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ജൂലായ് 27 ശനിയാഴ്ച രാത്രി 11.30നാണ് താമസിക്കുന്ന ആപ്പാര്‍ട്ട്മെന്റിലെ മൂന്നു മുറികളില്‍ കിടത്തിയിരുന്ന പന്തണ്ട് വയസ്സുള്ള ജേയ്സന്‍, ഏഴു വയസ്സുള്ള നോഹ, ഭാര്യ ഹെതര്‍ (35) നാലുവയസ്സുള്ള ലിലി എന്നിവരെ വെടിവെച്ചത്. ഭാര്യയുടെ സമീപം ജോയല്‍ വെടിയേറ്റു മരിച്ചുകിടന്നിരുന്നു.

ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നും കടബാധ്യതയും കുടുംബ പ്രശ്നങ്ങളുമാണു ജോയലിനെ ഇതിനു പ്രേരിപ്പിച്ചതെന്നും പോലിസ് ഡിറ്റക്ടീവ് സാര്‍ജന്റ് ക്രിസ്റ്റഫര്‍ അറിയിച്ചു.

അപ്പാര്‍ട്ട്മെന്റ് മെയിന്റനന്‍സ് ജീവനക്കാരനായിരുന്ന ജോയല്‍ എല്ലാവര്‍ക്കും സുപരിചിതനും സുഹൃത്തുമായിരുന്നുവെന്ന് അപ്പാര്‍ട്ട്മെന്റിലെ താമസക്കാര്‍ പറഞ്ഞു. മയിന്‍ റിവര്‍വ്യൂ അപ്പാര്‍ട്ട്മെന്റിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More