You are Here : Home / Readers Choice

കവര്‍ച്ചക്കാരനെന്ന് കരുതി നിറയൊഴിച്ചത് സഹോദരന്റെ മാറിലേക്ക്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 09, 2014 10:28 hrs EST

 

 

കെല്ലീന്‍(ടെക്‌സസ്) : അര്‍ദ്ധരാത്രിയില്‍ കിടപ്പുമുറിയുടെ ജനല്‍ ഇളകുന്ന ശബ്ദം കേട്ടാല്‍ ആരാണ് പരിഭ്രാന്തരാക്കാതിരിക്കുക. കിടകയ്ക്ക് സമീപം തോക്ക് സൂക്ഷിക്കുന്നവരാണെങ്കില്‍ നിറയൊഴിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

ടെക്‌സസ്സിലെ കെല്ലീനിലാണ് സംഭവം. ജനുവരി 5 ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ടെറിലി മൂണ്‍ രാത്രി വീട്ടിലേക്ക് വരുന്നില്ല എന്നാണ് പറഞ്ഞിരുന്നത്. അര്‍ദ്ധരാത്രിയായപ്പോള്‍ മൂണ്‍ വീട്ടിലേക്ക് മടങ്ങുന്നതിന് തീരുമാനിച്ചു. മുന്‍വശത്തെ വാതില്‍ തുറക്കുവാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്നും ബോള്‍ട്ടിട്ടു പൂട്ടിയിരിക്കുന്നു. പിന്നെ അകത്തു കടക്കുന്നതിന് ഒരു മാര്‍ഗ്ഗമേ ഉള്ളൂ. സഹോദരന്‍ കിടക്കുന്ന മുറിയുടെ ജനല്‍ ഇളക്കിമാറ്റുക. ടെറിലി മൂണ്‍ അതിനുള്ള ശ്രമത്തിലായിരുന്നു. പെട്ടെന്നാണ് സഹോദരന്‍ ശബ്ദം കേട്ട് ഉണരുന്നത്. ജനല്‍ ഇളക്കി മാറ്റി അകത്തു പ്രവേശിക്കുവാന്‍ ശ്രമിക്കുന്നത് കവര്‍ച്ചക്കാരന്‍ തന്നെയായിരിക്കും. പിന്നെ ഒന്നും ചിന്തിച്ചില്ല. കിടക്കയില്‍ കരുതിയിരുന്ന തോക്കെടുത്ത് നിറയൊഴിച്ചു. വെടിയേറ്റ വ്യക്തി നിലത്തു വീണു എന്നുറപ്പായപ്പോള്‍ വാതില്‍ തുറന്ന് നോക്കി. കണ്ണുകളെ വിശ്വസിക്കാനായില്ല. വെടിയേറ്റു കിടക്കുന്നതു തന്റെ കൂടെ താമസിക്കുന്ന സ്വന്തം സഹോദരന്‍. പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു.

ജനുവരി 6 തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സഹോദരനെതിരെ കേസ് എടുക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. കെല്ലീന്‍ പോലീസ് അധികൃതര്‍ പറഞ്ഞു. അപ്രതീക്ഷിതമായി ടെറിലിമൂണ്‍ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് സഹോദരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.