You are Here : Home / Readers Choice

37കാരന്‌ വധുവായത്‌ 14 കാരി പെണ്‍കുട്ടി

Text Size  

Story Dated: Saturday, January 04, 2014 12:01 hrs EST

37 വയസുള്ള ആള്‍ക്ക്‌ വധുവായെത്തിയത്‌ 14 വയസുള്ള പെണ്‍കുട്ടി. തമിഴ്‌നാട്ടിലാണ്‌ സംഭവം. ഇയാള്‍ ഒരു അധ്യാപകനാണ്‌. ഇയാളുടെ വിദ്യാര്‍ത്ഥിയാണ്‌ പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്‌തതിന്‌ ഇന്നലെ ഇയാളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. മുള്ളുവാടി സ്വദേശിയായ അറുമുഖം എന്നയാളാണ്‌ അറസ്‌റ്റിലായ അധ്യാപകന്‍. ഇയാളുടെ ഗ്രാമത്തില്‍ തന്നെയാണ്‌ പെണ്‍കുട്ടിയും താമസിക്കുന്നത്‌. ഇയാളുടെ ഒരു ബന്ധുവിന്റെ പേരക്കുട്ടിയെയാണ്‌ ഇയാള്‍ വിവാഹം കഴിച്ചത്‌. 37 കാരനായ ഇയാള്‍ മുമ്പ്‌ വിവാഹിതനാണ്‌. പത്താം ക്ലാസ്സിലാണ്‌ പെണ്‍കുട്ടി പഠിച്ചു കൊണ്ടിരുന്നത്‌. അധ്യാപകന്‍ പെണ്‍കുട്ടിക്ക്‌ സ്ഥിരമായി ട്യൂഷന്‍ എടുക്കാറുണ്ടായിരുന്നതായി ആളുകള്‍ പറയുന്നു.

കുട്ടിയെ താന്‍ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു എന്ന കാര്യം അറുമുഖം കുട്ടിയുടെ മുത്തശ്ശിയായ തന്റെ ബന്ധുവിനെ അറിയിക്കുകയായിരുന്നു. മുത്തശ്ശിയുടെ സമ്മതത്തോടെ വിവാഹം നടത്തുകയായിരുന്നു. കുട്ടിക്ക്‌ മറ്റു ബന്ധുക്കള്‍ ആരും ഇല്ലെന്നാണ്‌ വിവരം. 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അറസ്‌റ്റു ചെയ്യപ്പെട്ട അറുമുഖം സാലേമിലെ സെന്‍ട്രല്‍ ജയിലിലാണുള്ളത്‌. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌. പെണ്‍കുട്ടിയുടെ 60 കാരിയായ മുത്തശ്ശി ഒളിവിലാണ്‌. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഗവണ്‍മെന്റിന്റെ ഒരു ഭവനത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്‌.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.