You are Here : Home / Readers Choice

മൃഗശാലയില്‍ ചെന്നായകള്‍ വെടിയേറ്റു ചത്തത്തില്‍ ദുരൂഹത

Text Size  

Story Dated: Saturday, December 07, 2013 12:27 hrs EST

മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടത്‌ അഞ്ചു ചെന്നായകള്‍. പിന്നാലെ മൂന്നു എണ്ണം വെടിയേറ്റു ചത്തു.. എസക്‌സിലെ കോള്‍ചെസ്റ്റര്‍ മൃഗശാലയിലാണ്‌ സംഭവം. ആദ്യം അഞ്ചു ചെന്നായകള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനു പിന്നാലെ മൂന്നെണ്ണം വെടിയേറ്റു മരിക്കുകയും ചെയ്‌തു. മൃഗശാല അധികൃതരും പോലീസും നടത്തിയ അന്വേഷണത്തിലാണ്‌ ആദ്യം അഞ്ചു ചെന്നായകള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടതായി കണ്ടെത്തിയത്‌. കൂടിനുള്ളില്‍ ഒരു ദ്വാരം രൂപപ്പെട്ടിരുന്നതായി അവര്‍ കണ്ടെത്തിയിരുന്നു. ഇതു വഴിയാകാം അവ രക്ഷപ്പെട്ടതെന്നാണ്‌ പോലീസിന്റെ നിഗമനം. അവശേഷിച്ച മൂന്നെണ്ണമാകട്ടെ മണിക്കൂറുകള്‍ക്കകം വെടിയേറ്റു മരിച്ച നിലയിലും കാണപ്പെട്ടു. ഇവിടെ നിന്നും രക്ഷപ്പെട്ട മൃഗങ്ങളെ ആരെങ്കിലും കണ്ടാല്‍ 999 എന്ന നമ്പറില്‍ വിവരമറിയിക്കാന്‍ പോലസ്‌ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ കാണാതായവക്കു പിന്നാലെ അവശേഷിച്ചവ വെടിയേറ്റു ചത്തതെങ്ങനെ എന്ന ചോദ്യത്തിനു മാത്രം ഇതുവരെ ആര്‍ക്കും ഉത്തരം കണ്ടെത്താനായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.