You are Here : Home / Readers Choice

വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്നതില്‍ തെറ്റില്ല: ഇന്ത്യന്‍ പരമോന്നത കോടതി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Friday, November 29, 2013 12:31 hrs UTC

ഡാലസ്:വിവാഹിതരാവാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്ന തെറ്റല്ലെന്ന ചരിത്രപരമായ വിധി ഇന്ത്യന്‍ സുപ്രീം കോടതി പുറപ്പെടുവിച്ചു. അവിവാഹിതരായി ജീവിക്കുന്നത് പാപമോ കുറ്റകരമോ അല്ലെന്നും ഇത്തരം ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കും ജനിക്കുന്ന കുട്ടികള്‍ക്കും വേണ്ടി പാര്‍ലിമെന്റ് നിയമ നിര്‍മ്മാണം നടത്തണമെന്നും രാഷ്ട്രപതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.നിയമ നിര്‍മാണം വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ വഴിയൊരുക്കരുതെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. വിവാഹം കഴിക്കാതെ 18 വര്‍ഷം ഒന്നിച്ച് താമസിച്ച പുരുഷന്‍ തന്നെ വഞ്ചിച്ചെന്നാരോപിച്ച് കര്‍ണാടക സ്വദേശി നല്‍കിയ പരാതി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്.സുപ്രധാന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചായിരുന്നു. വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കുന്നത് സമൂഹം അംഗീകരിക്കുന്നില്ല എങ്കിലും കുറ്റമോ പാപമോ അല്ലെന്നും, മറിച്ചു വിവാഹം കഴിക്കണോ വേണ്ടയോ എന്നത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും വിധിയില്‍ പറയുന്നു.നിയമപരമായി വിവാഹിതരാവുമ്പോള്‍ ഭാര്യയും ഭര്‍ത്താവും കുട്ടികള്‍ക്കും കുംബത്തിനുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരാകുന്നു വിധിയില്‍ നിഷ്കര്‍ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.