You are Here : Home / Readers Choice

ദൈവ കൃപ ഈ ക്രിസ്തുമസ് നാളുകളില്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, December 23, 2017 11:26 hrs UTC

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നന് ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ ഈ ക്രിസ്തുമസ് നാളുകളില്‍ നാം എണ്ണി എണ്ണി വര്‍ണ്ണിക്കേണ്ട അവസരങ്ങള്‍് ആയി മാറണം.സമ്പന്നതയുടെ അത്യുന്നതയില്‍ കഴിയുന്ന ലോക സൃഷ്ടാവായ ദൈവത്തിനു തന്റെ ഏക ജാതനായ യേശു ക്രിസ്തുവിനു പിറക്കുവാന് രാജമന്ദിരങ്ങള് ഉണ്ടായിരുന്നിട്ടും, ദാരിദ്ര്യത്തിന്റെ പര്യായമായ കലി തൊഴുത്ത് തെരഞ്ഞെടുത്തതിനു ശരിയായ അര്ത്ഥവും ലക്ഷ്യവും ഉണ്ടായിരുന്നു. പാപികളായ നമ്മുടെ രക്ഷയുടെ സമ്പന്നതക്ക് വണ്ടി ചെയ്ത ഒരു ത്യാഗമായിരുന്നു. മനുഷ്യവംശം നൂറ്റാണ്ടുകളായി നേരിട്ട ഈ ആത്മീയപ്രതിസന്ധിയുടെ പരിഹാരമായിരുന്നു യേശുക്രിസ്തുവിന്റെ ജനനം. തന്റെ ജനനത്തെ അവരുടെ പാപങ്ങളില്‍ രക്ഷിക്കുവാന്‍ ഒരു പുരുഷന്‍ ഈ ഭൂമുഖത്ത് ജനിച്ചിട്ടുണ്ടെങ്കില്‍ അത് കര്‍ത്താവായ യേശുക്രിസ്തു മാത്രമാണ്.

 

തന്നില്‍ വിശ്വസിക്കുന്നവരെ ദൈവമക്കളാക്കുകയും (യോഹന്നാന് 1:12), തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവന്‍ നല്കുകയും (യോഹ 10:28, യോഹ 11:25) ആയിരുന്നു ആ ദിവ്യാവതാര രഹസ്യം. ഒരു സാധാരണ മനുഷ്യനായി ജീവിച്ചുകൊണ്ട് പാപത്തിനുമേല്‍ വിജയം നേടുന്നതെങ്ങനെയുന്നു മനുഷ്യവര്‍ഗ്ഗത്തിന് ഉദാഹരണസഹിതം കാണിച്ചുകൊടുത്തുകൊണ്ടുള്ള ജീവിതമായിരുന്നു യേശുവിന്റെ ഭൗമികജീവിതം. നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപബോധം വരുത്തുവാന്‍ കഴിയും (യോഹ 8:46) എന്ന് യേശു പരസ്യമായി ചോദിച്ചതും പാപത്തിനുമേല്‍ വിജയക്കൊടി ഉയര്‍ ത്തിനില്ക്കുന്ന ജീവിതത്തിന്റെ സാക്ഷ്യമായിരുന്നു. പാപം എല്ലാവിധത്തിലും ഒരു മനുഷ്യനെ പരീക്ഷിക്കുന്ന വിധത്തില്‍ യേശുവിനെ പരീക്ഷിച്ചിട്ടും അവിടുന്ന് പാപത്തിന് വിധേയനായില്ല (ഹെബ്രായര് 4:15). ലോകത്തിലേക്ക് വന്നപ്പോള്‍ യേശു പൂര്‍ണ്ണദൈവവും പൂണ്ണമനുഷ്യനും ആയിരുന്നു. ക്രൂശില്‍ മരിച്ചപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ പാപത്തിന്റെയും ശിക്ഷയാണ് അവിടുന്ന് ഏറ്റെടുത്ത്. നിത്യത മുഴുവന്‍ ദൈവത്തില്‍ നിന്നു വേര്‍പെടുന്നതാണ് നമ്മുടെ പാപത്തിന്റെ ശിക്ഷ. യേശുക്രൂശില്‍ തൂങ്ങികിടന്നപ്പോള്‍ സ്വര്‍ഗ്ഗത്തിലുള്ള തന്റെ പിതാവില്‍് നിന്നു താന്‍ പൂര്‍ണ്ണമായും വേര്‍പെട്ടവനായി.

 

അത്തരം വേര്‍പാടാണ് ഏതൊരു വ്യക്തിക്കും അനുഭവിക്കാവുന്ന ഏറ്റവും കഠിനമായ കഷ്ടത. ക്രിസ്തുമസ് ദിനം തിരുപിറവിയുടെ ആഘോഷ ദിനം. തിരുപിറവിയിലൂടെ രക്ഷ പ്രാപിപ്പാനുള്ള പുതിയ തലമുറയുടെ തുടക്കമായി.അതുകൊണ്ടു ഓരോ ക്രിസ്തുമസ് ആഘോഷവും രക്ഷയുടെ സന്ദേശം തലമുറക്ക് കൈമാറുവാനുള്ള അവസരമായി മാറണം. ആധുനീക ക്രിസ്തുമസ് ആഘോഷം മദ്യപാനത്തിനും, കലഹത്തിലും, ധൂര്‍ത്തിലുമായി കേവലമൊരു ഉത്സവമായി മാറിയിരിക്കുന്നു ദൈവപുത്രനായ ക്രിസ്തുയേശുവിന്റെ ജനനം വളരെ ഗൌരവപൂര്‍വ്വം കാണേണ്ടതാണ്. വലിയ ഒരു ത്യാഗത്തെയാണ് ഇത് നമ്മേ ഓര്മ്മപ്പെടുത്തുന്നത്. മറ്റാര്ക്കും ചെയ്യാന് കഴിയാതിരുന്ന ഒരു മഹാ ത്യാഗം! പാപ പരിഹാരത്തിന് വേണ്ടി കാലിത്തൊഴുത്തില്‍ പിറന്ന ക്രിസ്തു. ലുക്കോസ് 23 അദ്യായം 28 മത്തെ വാക്യത്തില്‍ യേശു തിരിഞ്ഞു അവരെ നോക്കി : യെരുശലേം പുത്രിമാരെ, എന്നെ ചൊല്ലി കരയേണ്ട നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്‍ എന്ന് യേശു പറഞ്ഞതും പഠിപ്പിച്ചതും, എങ്കില്‍ ആ വാക്കുകള്‍ മറക്കുകയും, തിരു ജനനത്തെ ആഘോഷിക്കുകയും ചെയുന്ന സമൂഹത്തോടെ എനിക്ക് പറയാനുള്ളത് യേശു പറഞ്ഞ മുകളിലെ വാക്കാണ് 'യെരുശലേം പുത്രിമാരെ നിങ്ങളെയും , നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവിന്.' സമ്പന്നതയുടെ ഉന്നതിയില്‍ കഴിയുന്ന നമ്മുടെ സമൂഹം കൂടുതല്‍ സമ്പാദിക്കുവാനുള്ള വെമ്പലിലാണ്? തലമുറയെ സമ്പന്നമാക്കുവാനുള്ള വ്യാമോഹം?

 

ക്രിസ്തുമസ് നാളുകളില്‍ നാം ഒരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്. പാപികളായ നമുക്ക് വേണ്ടി സമ്പന്നത വെടിഞ്ഞു ദാരിദ്ര്യം ഏറ്റെടുത്ത ക്രിസ്തു നമ്മുടെ ഹൃദയത്തില്‍ ഉരുവാകണം. നശിച്ചുപോകുന്ന ഒരു കൂട്ടത്തിലെക്കല്ല പിന്നയോ രക്ഷ പ്രാപിപ്പാനുള്ള കൂട്ടത്തിലേക്ക് തലമുറ കടന്നുവരേണ്ടതിനായി നാം കണ്ണുനീരോടു പ്രാര്‍ത്ഥിക്കണം. അങ്ങനെ ക്രിസ്തുമസ് സന്തോഷത്തന്റെയും, ആനന്ദത്തിന്റെയും അനുഭവമായി മാറും. അങ്ങനെ ക്രിസ്തു നിങ്ങളില്‍ ജനിക്കുകയും അതെ അനേകര്‍ക്കു സന്തോഷം പ്രദാനം ഏകുകയും ചെയ്യും. ദൈവ കൃപ ഈ ക്രിസ്തുമസ് നാളുകളില്‍ നാം എണ്ണി എണ്ണി വര്‍ണ്ണിക്കേണ്ട അവസരങ്ങള്‍ ആയി മാറണം. അപ്പോഴാണ് ക്രിസ്തുമസ് എന്ന വാക്കിന് അര്ത്ഥമുണ്ടാവുക. ക്രിസ്തുമസ് ആശംസകളോടെ എബി മക്കപ്പുഴ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.