You are Here : Home / Readers Choice

800 മൈൽ കുതിര സവാരിക്കു പുറപ്പെട്ടയാൾ പിടിയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, November 25, 2016 01:23 hrs UTC

ഫ്ലോറിഡ∙ കുതിര പുറത്ത് കയറി യാത്ര ചെയ്യുന്നതു കുറ്റകരമല്ല. എന്നാൽ ശരിയായ ആഹാരം നൽകാതെ ഭാ‌ഗീകമായി കാഴ്ച നഷ്ടപ്പെട്ട കുതിര പുറത്ത് സവാരി ചെയ്യുക എന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. മുപ്പത്തിയാറ് വയസ്സുളള ക്രിസ്റ്റഫർ എമെഴ്സൺ ഭാ‌ര്യയോട് പിണങ്ങിയാണ് സൗത്ത് കാരലൈനയിൽ നിന്നും 800 മൈൽ ദൂരെയുളള ഫ്ലോറിഡയിലേക്ക് യാത്ര ചെയ്യുവാൻ തീരുമാനിച്ചത്. ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകർത്ത് ലക്ഷ്യസ്ഥാനത്തേക്ക് എത്തുവാൻ യാതൊരു മാർഗ്ഗവും ഇയാൾ കണ്ടെത്തിയില്ല. തുടർന്നാണ് തന്റെ കുതിരയെ വാഹനമാക്കാൻ തീരുമാനിച്ചത്. സൗത്ത് കാരലൈന ഗ്രീൻവുഡിലുളള വസതിയിൽ നിന്നും നാല് മാസങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെട്ട ക്രിസ്റ്റഫർ 600 മൈൽ താണ്ടിയാണ് (ബുധനാഴ്ച നവംബർ 23ന്) ഫ്ലോറിഡാ മയാമി– ഡേഡ് കൗണ്ടിയിലെ തിരക്കു പിടിച്ച ഹൈവേയിൽ എത്തിയത്. ഇതിനിടെയാണ് പൊലീസിന്റെ ദൃഷ്ടിയിൽ ക്ഷീണിതയായ കുതിര പെട്ടത്.

 

 

പൊലീസിന്റെ പരിശോധനയിൽ കുതിരയ്ക്കു ഒരു കണ്ണിന് കാഴ്ചയില്ലെന്നും പോഷകാഹാരകുറവ് ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്തു. സൗത്ത് ഫ്ലോറിഡായിലെ ആനിമൽ പ്രിവൻഷൻ ക്രൂവെൽറ്റി സെന്ററിലേയ്ക്കെത്തിച്ചു. കുതിരയ്ക്ക് ആഹാരം നൽകുവാൻ കയ്യിൽ പണം ഇല്ലായിരുന്നുവെന്നും മറ്റുളളവർ തന്ന സംഭാവനയാണ് 600 മൈൽ യാത്ര ചെയ്യുവാൻ തന്നെ സഹായിച്ചതെന്നും ക്രിസ്റ്റഫർ പറയുന്നു. ക്രിസ്റ്റഫറിന് ഈ കേസിൽ നിന്നും തലയൂരി കുതിരയെ ലഭിക്കണമെങ്കിൽ കോടതി കനിയണമെന്നാണ് പൊലീസിന്റെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.