You are Here : Home / Readers Choice

തുള്‍സി ഹബാര്‍ഡിന് ഉജ്ജ്വല വിജയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 17, 2016 05:56 hrs EDT

ഹവായ് : അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രഥമ ഹിന്ദു പ്രതിനിധി തുള്‍സി ഹബാര്‍ഡിന് ഓഗസ്റ്റ് 13 ന് നടന്ന ഡമോക്രാറ്റിക് െ്രെപമറിയില്‍ ഉജ്വല വിജയം. ഹവായ് 2ിറ കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച തുള്‍സി പോള്‍ ചെയ്ത വോട്ടുകളില്‍ 84.5 ശതമാനം (80,020) നേടിയപ്പോള്‍ എതിരാളി ഷൈ ചാന്‍ ഹോഡ്ജസിന് 15.5 ശതമാനം (14643) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയാണ് തുള്‍സി കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നത്. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഏയ്ജല ഔലനിയെയാണ് നേരിടേണ്ടത്. ഹിന്ദു ഉത്സവമായ ദീപാവലിയുടെ സ്മരണാര്‍ത്ഥം യുഎസ് പോസ്റ്റല്‍ സ്റ്റാമ്പ് വേണമെന്ന് ആവശ്യം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്തതില്‍ തുള്‍സിയുടെ നേതൃത്വം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ സമൂഹവുമായി ഉറ്റ സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുളള തുള്‍സിക്ക് വമ്പിച്ച പിന്തുണയാണ് ഇന്ത്യന്‍ അമേരിക്കന്‍സ് നല്‍കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.