You are Here : Home / Readers Choice

കലിഫോർണിയ ഷീപ് ഡോഗ് 17 കുട്ടികൾക്ക് ജന്മം നൽകി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 01, 2016 07:45 hrs EST

കലിഫോർണിയ∙ കലിഫോർണിയ ഫെയർ ഫീൽഡിൽ ഷീപ് ഡോഗിനത്തിൽപ്പെട്ട പട്ടി 17 കുട്ടികൾക്ക് ജന്മം നൽകി ലോക റിക്കാർഡ് സ്ഥാപിച്ചു. ഫെയർ ഫീൽഡ് പ്രാദേശീക ഓർഗാനിക്ക് ഫാമിലാണ് ഈ അപൂർവ്വ ജന്മം നടന്നത്. ഇന്ന് വൈകിട്ട് പപ്പീസിന്റെ ചിത്രം ഫാമിന്റെ ഉടമസ്ഥൻ മാധ്യമങ്ങൾക്ക് നൽകി. ഫെയർ ഫീൽഡിലുളള അനിമൽ ക്ലീനിക്ക് ഈ വാർത്തക്ക് സ്ഥിരീകരണം നൽകി. ഓരോ കുട്ടികളുടേയും വലിപ്പത്തിലും പപ്പീസ് പുതിയ റിക്കാർഡാണ് സ്ഥാപിച്ചതെന്നും ക്ലീനിക്ക് ഡോക്ടർമാർർ പറഞ്ഞു. പതിനേഴ് പപ്പികളിൽ 11 ആണും, ആറ് പെണ്ണുമാണെന്നും ഇവർ അറിയിച്ചു. ഫാമിൽ വന്ന് ഇവയെ നേരിൽ കാണാവുന്നതാണെന്നും ഫാം ഉടമസ്ഥർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.