You are Here : Home / Readers Choice

വാഹനം പൊട്ടിതെറിച്ചിട്ടും അഗ്നിയുടെ സ്പര്‍ശം ഏല്‍ക്കാതെ ബൈബിള്‍!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 23, 2016 07:39 hrs EST

ടെന്നിസ്സി: പൂര്‍ണ്ണമായും കത്തിയെരിഞ്ഞ വാഹനം പൊട്ടിതെറിച്ചിട്ടും, മുന്‍ സീറ്റില്‍ അഗ്നിയുടെ സ്പര്‍ശം പോലും ഏല്‍ക്കാതെ ബൈബിള്‍! അവിശ്വസനീയമായ സംഭവം നടന്നത് ടെന്നിസ്സിയില്‍ ഫെബ്രുവരി 21 ഞായറാഴ്ചയാണ്. ഉച്ചയ്ക്ക്‌ശേഷം 2.30ന് ടെന്നിസ്സി സ്റ്റേറ്റ് റൂട്ട് 385ല്‍ അതിവേഗം സഞ്ചരിച്ചിരുന്ന ജീപ്പ് ലറിഡൊ നിമിഷങ്ങള്‍ക്കകമാണ് അഗ്നിക്കിരയായത്. മറ്റൊരു വാഹനത്തില്‍ തട്ടി തീപിടിച്ചു മിനിട്ടുകള്‍ക്കകം ജീപ്പു പൊട്ടിതെറിച്ചു. വാഹനത്തിന് തീപിടിക്കുന്നത് കണ്ടു ഇരുപതടി ദൂരത്തില്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്നും ഒരാള്‍ ചാടിയിറങ്ങി ജീപ്പില്‍ നിന്നും ഡ്രൈവറെ വലിച്ചു പുറത്തുകടത്തി. അഗ്നിക്കിരയായ ജീപ്പില്‍ പരിശോധന നടത്തിയാണ് ബൈബിള്‍ ഒരു കേടുംകൂടാതെ മുന്‍സീറ്റില്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പെട്ടത്. മെംപിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതു ആദ്യമായാണ്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കും, സഹായിക്കാനെത്തിയവര്‍ക്കും ബൈബിള്‍ ഒരു അത്ഭുതമായി. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും, ബൈബിളും രക്ഷപ്പെട്ടത് ദൈവീക ഇടപെടല്‍ ആയിട്ടാണ് എല്ലാവരും വിശ്വസിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.