You are Here : Home / Readers Choice

ഒരു വെടിക്ക് രണ്ടു മാനുകള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 07, 2016 08:25 hrs EST

മിസ്സോറി: മാനുകളെ വേട്ടയാടല്‍ വളരെ ദുഷ്‌കരമാണെന്നരിക്കെ ഒരു വെടിക്ക് രണ്ടു മാനുകള്‍ കൊല്ലപെടുക, അതും ഏഴുവയസ്സുകാരന്റെ തോക്കില്‍ നിന്നും ഉതിര്‍ന്ന ഒരൊറ്റ വെയിടുണ്ടയില്‍ നിന്നും!

ഹൂസ്റ്റണിലുള്ള എറിക്ക്- മെഗന്‍ ദമ്പതികളുടെ മകനാണ് ഈ എഴുവയസ്സുകാരന്‍.
>യ.ൂത്ത് ഹണ്ടിങ്ങ് ദിനമായ ജനുവരി 2 ശനിയാഴ്ച ഏഴുവയസ്സുകാരന്റെ വേട്ടയാടല്‍ കൂടിനിന്നവരുടെ കണ്ണുകള്‍ക്കു പോലും അവിശ്വസനീയമായനുഭവപ്പെട്ടു.
വളരെ ദൂരെ നിിന്നിരുന്ന മാനിനു നേരെയാണ് 1243 സ്‌ക്കോപ്ഡ്(Scoped) റൈഫിള്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തത്. ഏഴുവയസ്സുകാരനായ കാഷ് കോച്ചിന്റെ ആദ്യ വേട്ടയാടലായിരുന്നു. വെടിയേറ്റു മാന്‍ വീഴുന്നതു കണ്ട് കാഷിനോടൊപ്പം മാതാപിതാക്കളും ഓടി എത്തി. വെടിയേറ്റു വീണ മാനിനു സമീപം മറ്റൊരു മാന്‍ കൂടി. മകനെ കുറിച്ചു ഞാന്‍ അഭിമാനം കൊള്ളുന്നു. പിതാവ് എറിക്ക് പറഞ്ഞു.
രണ്ടു മാനുകളേയും വീട്ടില്‍ കൊണ്ടുപോയി മാംസം വൃത്തിയാക്കി ഫ്രീസറില്‍ വെച്ചിരിക്കുന്നു. അടുത്ത കുറച്ചു ആഴ്ചകളിലേക്ക് ആവശ്യമായ മാനിറച്ചി ലഭിച്ചതില്‍ മാതാവ് മെഗനും ആഹഌദം പങ്കിട്ടു.
യൂത്ത് ഹണ്ടിങ്ങിന്റെ അവാസനദിനമായിരുന്ന ശനിയാഴ്ച കുട്ടികളായ വേട്ടക്കാര്‍ രണ്ടു ദിവസം കൊണ്ടു 2,520 മാനുകളെയാണ് വേട്ടയാടി പിടിച്ചത്. മിസ്സോറി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കണ്‍സര്‍വേഷനാണ് ഈ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

More From Readers Choice
More
View More
More From Featured News
View More
More From Trending
View More