You are Here : Home / Readers Choice

ഹൃദയത്തില്‍ ദൈവസ്‌നേഹമാകുന്ന ദീപങ്ങള്‍ തെളിയിക്കണം : തുള്‍സി ഗബാര്‍ഡ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 12, 2015 07:48 hrs EST

വാഷിംഗ്ടണ്‍: അന്ധകാരത്തിന്മേല്‍ പ്രകാശത്തിന്റേയും, അസത്യത്തിന്മേല്‍ സത്യത്തിന്റേയും, അനീതിയുടെ മേല്‍ നീതിയുടെയും വിജയമാണ് ദീവളി ഉത്സവത്തിന്റെ പ്രധാന സന്ദേശമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ആദ്യ ഹിന്ദു ്ംഗമായ തുള്‍സി ഗമ്പാര്‍ഡ് വ്യക്തമാക്കി. നവം.9ന് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഗമ്പാര്‍ഡ് ഇന്ത്യന്‍ സമൂഹത്തിന് ദീവാളി ആശംസകള്‍ അര്‍പ്പിച്ചത്. പൊതുനന്മയെ കരുതി അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് തുറന്ന മനസ്സോടെ പ്രവര്‍ത്തിക്കുവാന്‍ എല്ലാവരും തയ്യാറകണം. ജാതിയോ, മതമോ, സാമ്പത്തികമോ, ലിംഗഭേദമോ, വയസ്സോ ഇതിലൊരു ഘടകമാകുവാന്‍ അനുവദിക്കരുത്. ദീവാളിയുടെ യഥാര്‍ത്ഥ അര്‍ത്ഥം ആഴത്തില്‍ ചിന്തിക്കുവാനുള്ള അവസരമാക്കി ഈ ഉത്സവത്തെ മാറ്റണം. ദീവാളി ദീപങ്ങള്‍ തെളിയിക്കുന്നതോടൊപ്പം ദൈവ സ്‌നേഹമാക്കുന്ന ദീപങ്ങള്‍ ഹൃദയത്തില്‍ തെളിയിക്കപ്പെടണം. ്അതിര്‍വരമ്പുകളില്ലാത്ത ദൈവസ്‌നേഹത്തിന്റെ ശ്രോതസ്സുകളായി നാം മാറുമ്പോള്‍ ആഗോള തലത്തില്‍ പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കാം. തുള്‍സി ഗബാര്‍ഡ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.