You are Here : Home / Readers Choice

മത നേതാക്കന്മാരുടെ ചിത്രം വരക്കുന്നതിന് സ്‌ക്കൂളധികൃതര്‍ വിലക്കേര്‍പ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 09, 2015 07:21 hrs EST

കാലിഫോര്‍ണിയ: മതനേതാക്കന്മാരുടെ ചിത്രം വരക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി കാലിഫോര്‍ണിയാ സ്‌ക്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഒരു ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചരിത്ര അദ്ധ്യാപിക മുഹമ്മദിന്റെ ചിത്രം വരയ്ക്കാന്‍ അസൈന്‍മെന്റ് നല്‍കിയതാണ് സംഭവത്തിന് തുടക്കമിട്ടത്. റൈസ് ഓഫ് ഇസ്ലാം വക്കാബുലറി പിക്ക്‌ച്ചേഴ്‌സ് വര്‍ക്ക്ഷീറ്റ് അനുസരിച്ചാണ് കുട്ടികള്‍ക്ക് മുഹമ്മദിന്‍രെ ചിത്രം വരയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയത്. മുസ്ലീം മാതാചാരമനുസരിച്ചു മുഹമ്മദിന്റെ ചിത്രം വരയ്ക്കുന്നതു മതനിന്ദയാണ് ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് ഇതു ചൂണ്ടികാട്ടി സ്‌ക്കൂളധികൃതര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്‌ക്കൂള്‍ സുപ്രണ്ട് വാന്‍സ്റ്റോര്‍ കാലിഫോര്‍ണിയാ വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകള്‍ക്കും കര്‍ശന നിര്‍ദ്ദേശം ഉള്‍കൊള്ളുന്ന ഉത്തരവ് നല്‍കിയത്. പ്രൊഫറ്റ് മുഹമ്മദിന്റെ ചിത്രം വരക്കുന്നതിന് മത്സരം ഏര്‍പ്പെടുത്തിയ ടെക്‌സസ്സിലെ ഗാര്‍ലന്റിന്റെ ഇതിനെതിരെ പ്രതിഷേധിച്ച് തോക്കുമായെത്തിയ യുവാക്കള്‍ വെടിയേറ്റു മരിച്ച സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്‌ക്കൂള്‍ വിദ്യാഭ്യാസ ജില്ല നേരത്തെ അംഗീകരിച്ച വര്‍ക്ക്ഷീറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്ന് സീനിയര്‍ സിവില്‍ റൈറ്റ്‌സ് അറ്റോര്‍ണി ഫാത്തിമ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.