You are Here : Home / Readers Choice

നാലു കുടുംബാംഗങ്ങള്‍ വീട്ടില്‍ വെടിയേറ്റു മരിച്ച നിലയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 04, 2015 07:38 hrs EST

പെഡല്‍റ്റണ്‍(സൗത്ത് കരോളിന): ഒരു കുടുംബത്തിലെ നാലു പേര്‍ വെടിയേറ്റു മരിച്ചതായി ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു. ഇന്നലെ തിങ്കളാഴ്ച വൈകിയാണ് റഫ്യൂജ് റോഡിലുള്ള വീട്ടില്‍ മൈക്കള്‍ സ്‌ക്കോട്ട്(59) ഭാര്യ കാത്തി സ്‌ക്കോട്ട്(60) മാതാപിതാക്കളായ ബാര്‍ബരാസ്‌ക്കോട്ട്(80), വയലറ്റ് റ്റയ്‌ലര്‍(82) എന്നിവര്‍ തലക്ക് വെടിയേറ്റ് മരിച്ചത്. ഇവരുടെ വീടിനു സമീപമുള്ള രണ്ടു വീടുകളിലൊന്നിനെ ചുറ്റിപറ്റിയാണ് അന്വേഷണം നടക്കുന്നത്. ഞായറാഴ്ച ഉച്ചയ്‌ക്കോ വൈകിട്ടോ ഇവര്‍ മരിച്ചിരിക്കാനാണ് ബാധ്യതയെന്ന് ഷെറീഫ് ഓഫീസ് അറിയിച്ചു. ഇന്ന് നടത്തുന്ന ആട്ടോപ്‌സിക്കു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതൊരു കൊലപാതകമാകാനാണ് സാധ്യതയെന്നും ആന്‍ഡേഴ്‌സണ്‍ കൗണ്ടി കൊറോണര്‍ ഗ്രേഗ്‌ഷോര്‍ പറഞ്ഞു. സംഭവത്തെ കുറിച്ചു എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കില്‍ ആന്‍ഡേഴ്‌സണ്‍ കൗണ്ടി ഷെറിഫ് ഓഫീസുമായോ, ക്രൈം സ്‌റ്റോപ്പേഴ്‌സായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍ നമ്പര്‍-864-260-4400, 1-888-Crime-SC

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More