You are Here : Home / Readers Choice

അയ്യായിരം ഇന്ത്യന്‍ വംശജര്‍ ഒപ്പിട്ട് നല്‍കിയ നിവേദനം ജഡ്ജി പരിഗണിച്ചില്ല

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 04, 2015 12:37 hrs UTC

ബര്‍ഗന്‍ കൗണ്ടി(ന്യൂജേഴ്‌സി): ന്യൂജേഴ്‌സി പ്രദേശങ്ങളിലുള്ള വിവിധ സിനഗോഗുകളെ ലക്ഷ്യമാക്കി ഫയര്‍ ബോബിംഗ് നടത്തിയതിന്റെ പുറകില്‍ മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചുവെന്ന് പോലീസു പറയുന്ന ഇന്ത്യന്‍ വംശജനും, റഡ്‌ജേഴ്‌സി യൂണിവേഴ്‌സിറ്റി(Rutgers UNI) മുന്‍ വിദ്യാര്‍ത്ഥിയുമായ ആകാശ ദലലാലിന്റെ ജാമ്യ സംഖ്യ 4 മില്യണ്‍ ഡോളറില്‍ നിന്നും ഒരു മില്യണാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടു. ആകാശിന്റെ വക്കില്‍ സമര്‍പ്പിച്ച ഹര്‍ജി ഹഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി ജോസഫ് ഇസബെല്ല തള്ളി. ഇന്ത്യന്‍ സമൂഹം സംഘടിതമായി സമാഹരിച്ച 5000 ഒപ്പുകള്‍ ഉള്‍പ്പെടുന്ന നിവേദനം ആകാശിന്റെ വക്കീല്‍ ഒക്ടോ.30ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റിലായ 2012 മുതല്‍ തടവില്‍ കഴിയുന്ന ആകാശിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ആകാശും, ഏന്റണി ഗ്രാസിയാനോ എന്ന യുവാവും സിനഗോഗ് അക്രമിക്കുന്നതിന് ഗൂഡാലോചന നടത്തിയതായും, ഫയര്‍ ബോബു ഉണ്ടാകുന്നതിനുള്ള ലായിനി രൂപപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ആകാശ് തടവില്‍ കഴിയുന്ന മുറിയില്‍ പരിശോധന നടത്തിയ പോലീസ്, ബെര്‍ഗന്‍ കൗണ്ടി അസിസ്റ്റന്റ് പ്രോസിക്യൂട്ടറെ വധിക്കുമെന്ന് കുറിപ്പും വകവരുത്തേണ്ട ശത്രുക്കളുടെ ഒരു ലിസ്റ്റും കണ്ടെടുത്തു. പുറത്തു വിട്ടാല്‍ പ്രതിരക്ഷപ്പെടുമെന്ന കൗണ്ടി പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. മകനെ ജാമ്യത്തിലിറക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ വീടു പോലും വില്‍ക്കാന്‍ സന്നദ്ധമാണെന്ന് കോടതിയെ അറിയിച്ചു. 2016 മെയ് മാസം വിചാരണ ആരംഭിക്കുന്നതുവരെ ആകാശിന് ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവരും. പരോള്‍ പോലും ലഭിക്കാതെ 90 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ആകാശിന്റെ പേരില്‍ ചുമത്തിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.