You are Here : Home / Readers Choice

97 വയസ്സുള്ള മുത്തശ്ശിക്ക് ഹൈസ്‌ക്കൂള്‍ ഡിപ്ലോമ!

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 02, 2015 06:12 hrs EST

മിഷിഗണ്‍: മിഷിഗണ്‍ കാത്തലിക്ക് സെന്‍ട്രല്‍ സ്‌ക്കൂള്‍, തൊണ്ണൂറ്റി ഏഴ് വയസ്സുള്ള മുത്തശ്ശി മാര്‍ഗരറ്റിന് പ്രത്യേക ചടങ്ങില്‍ വെച്ചു ഹൈസ്‌ക്കൂള്‍ ഡിപ്ലോമ നല്‍കി. ഒക്ടോ.29 നായിരുന്നു ചടങ്ങ്. 17 വയസ്സില്‍ ഹൈസ്‌ക്കൂള്‍ പഠനത്തിനിടെ കാന്‍സര്‍ ബാധിതയായ മാതാവിനെ ശുശ്രൂഷിക്കുന്നതിന് പഠനം നിര്‍ത്തുകയും മാതാവ് മരിച്ചതിനു ശേഷം സഹോദരങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്ത മാര്‍ഗരറ്റിന് എട്ടു പതിറ്റാണ്ടു കാത്തിരിപ്പിന് ശേഷമാണ് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്. ജീവിത സാഫല്യം നിറവേറ്റുവാന്‍ കഴിഞ്ഞ അനര്‍ഘ നിമിഷങ്ങളില്‍ സന്തോഷം നിയന്ത്രിക്കാനാകാതെ മുത്തശ്ശിയുടെ നയനങ്ങള്‍ ഈറനണിഞ്ഞത് ചടങ്ങിനെത്തിയവരുടെ കണ്ണുകളേയും ഈറനണിയിച്ചു. ഹൈസ്‌ക്കൂള്‍ പഠന സമയത്ത് നല്ല ഗ്രേഡ് നിലനിര്‍ത്തിയിരുന്ന മാര്‍ഗരറ്റിന് സ്‌ക്കൂള്‍ അലൂമിനി അസ്സോസിയേഷന്‍ ഹൈസ്‌ക്കൂള്‍ ഡിപ്ലോമ ലഭിച്ചതോടെ പുതിയ അംഗത്വം നല്‍കി ആദരിച്ചു. 1936 ബാച്ചില്‍ ഗ്രാജുവേറ്റ് ചെയ്യേണ്ടതായിരുന്നു മാര്‍ഗരറ്റ്. നാലു കുട്ടികളുടെ മാതാവാണ് മാര്‍ഗരറ്റ്. മിലിറ്ററി ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവു ടെഡ് നേരത്തെ മരിച്ചിരുന്നു. ഞാന്‍ എല്ലാവരേയും ഇഷ്ടപ്പെടുന്നു. ഒരു ദിവസം എനിക്ക് ഹൈസ്‌ക്കൂള്‍ ഡിപ്ലോമ ലഭിക്കണമെന്ന് വിശ്വസിച്ചിരുന്നു. ചടങ്ങിന് ശേഷം മാര്‍ഗരറ്റ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More