You are Here : Home / Readers Choice

ഇഷ്ടികയുമായി പള്ളിയിലേക്ക് ഓടികയറിയ യുവാവ് പാസ്റ്ററുടെ വെടിയേറ്റു മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 20, 2015 07:31 hrs EDT

. ഡിട്രോയ്റ്റ് : ഡിട്രോയ്റ്റ് വെസ്റ്റ് സൈഡ് സിറ്റി ഓഫ് ഗോഡ് ചര്‍ച്ചിലേക്ക് ഇഷ്ടികയുമായി വിശ്വാസികളെ അക്രമിക്കാന്‍ ഓടിക്കയറിയ ഇരുപത്തിയഞ്ചു വയസ്സുള്ള യുവാവിനെ പാസ്റ്റര്‍ വെടിവെച്ചു കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഒക്ടോബര്‍ 19 ഞായര്‍ വൈകീട്ട് പള്ളിയില്‍ ശുശ്രൂഷ നടക്കുന്നതിനെയാണ് അവിടെ കൂടിയിരുന്ന വിശ്വാസികളെ അക്രമിക്കുന്നതിന് യുവാവ് ഇഷ്ടികയുമായി ഓടി കയറിയതെന്ന് പറയപ്പെടുന്നു. അക്രമിയെ പിന്തിരിപ്പിക്കുവാന്‍ പാസ്റ്റര്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിറയൊഴിക്കുകയായിരുന്നു. നാലോ അഞ്ചോ തവണ വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണമടഞ്ഞു. യുവാവ് ഡെന്റ് സ്മിത്താണെന്ന് പിന്നീട് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. മുപ്പത്തിയാറു വയസ്സുള്ള പാസ്റ്ററെ പോലീസ് ചോദ്യം ചെയ്തു വരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.