You are Here : Home / Readers Choice

ഫ്‌ലാഗ് നീക്കം ചെയ്യുന്ന ഉത്തരവില്‍ ഗവര്‍ണ്ണര്‍ നിക്കി ഹെയ് ലി ഒപ്പു വെച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, July 10, 2015 06:27 hrs EDT

കൊളംമ്പിയ: കഴിഞ്ഞ അമ്പത് വര്‍ഷമായി സൗത്ത് കരോലിനാ സ്റ്റേറ്റ് ഹൗസിനു മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ന്നു നിന്നിരുന്ന കോണ്‍ഫെഡറേറ്റ് ഫ്‌ലാഗ് ജൂലൈ 10 വെളളിയാഴ്ച രാവിലെ അവിടെ നിന്നും ഇറക്കി മ്യൂസിയത്തില്‍ സ്ഥാപിക്കുന്നതിനുളള ഉത്തരവില്‍ ജൂലൈ 9 വ്യാഴാഴ്ച സൗത്ത് കരോലിനാ ഗവര്‍ണ്ണറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ് ലി ഒപ്പു വെച്ചു.
ചാള്‍സ് ടണ്‍ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ വെടിയേറ്റ് മരിച്ചു വീണ ഒമ്പത് പേരുടെ സ്മരണയ്ക്കായി 9 പേനകളാണ് ഒപ്പു വെക്കുന്നതിനായി ഗവര്‍ണ്ണര്‍ ഉപയോഗിച്ചത്. ഓരോ പേനയും വെടിയേറ്റ് മരിച്ച ഓരോ കുടുംബാംഗങ്ങളേയും പ്രതിനിധികരിക്കുന്നതാണെന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ഹൗസ് ഓഫ് പ്രെസന്റേറ്റീവ് 24 നെതിരെ 94 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സാക്കിയത്. സ്റ്റേറ്റ് സെനറ്റിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു.
1861–1865 കാലഘട്ടത്തില്‍ നന്ന സിവില്‍ വാറില്‍ കോണ്‍ഫെഡറേറ്റ് ട്രൂപ്പിന്റെ അഭിമാനമായിരുന്നു ഈ ഫ്‌ലാഗ്.
ഇന്ന് ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പു വെച്ചതോടെ കോണ്‍ഫെഡറേറ്റ് ഫ്‌ലാഗ് നീക്കം ചെയ്യുന്നതിന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമെന്ന ബഹുമതി സൗത്ത് കരോലിനയ്ക്ക് ലഭിക്കും. ചാള്‍സ് ടണ്‍ വെടിവെപ്പിനുശേഷം ഈ ഫ്‌ലാഗിനെക്കുറിച്ച് നടന്നിരുന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ വിരാമമായി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More