You are Here : Home / Readers Choice

ക്രൈസ്തവ പീഡനത്തിന്റെ നാളുകള്‍ സമാഗതമായെന്ന് ഫ്രാങ്കിളിന്‍ ഗ്രഹാം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 01, 2015 11:44 hrs UTC

ക്രൈസ്തവ പീഡനക്കാലം സമാഗതമായെന്നുള്ള യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ട് യു.എസ്. സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രഖ്യാപനം വിരല്‍ ചൂണ്ടുന്നെതന്ന് സുപ്രസിദ്ധ സുവിശേഷകനും, ബില്ലിഗ്രാം ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഫ്രാങ്കിളിന്‍ ഗ്രഹാം അഭിപ്രായപ്പെട്ടു. ദൈവീക ന്യായവിധി അമേരിക്കയില്‍ സംഭവിക്കാനിരിക്കുന്നു. ദൈവീക പ്രമാണങ്ങള്‍ അനുസരിക്കണോ, അതോ ഗവണ്‍മെന്റ് നിയമാണോ അനുസരിക്കുവാന്‍ ക്രൈസ്തവന്‍ ബാധ്യസ്ഥര്‍ എന്ന ചോദ്യത്തിന്, ദൈവത്തെ അനുസരിക്കണമെന്നായിരിക്കും ഞാന്‍ കൊടുക്കുന്ന മറുപടി, ഫ്രാങ്കഌല്‍ വ്യക്തമാക്കി.
സ്വവര്‍ഗ്ഗവിവാഹം പാപമാണ്. പാപത്തെ അംഗീകരിക്കുവാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നു. ഗവണ്‍മെന്റ് തീരുമാനം നടപ്പാക്കണമെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നു. സ്വവര്‍ഗ്ഗവിവാഹം നടത്തികൊടുക്കണമെന്ന് പാസ്റ്റര്‍മാരോട് നിര്‍ബന്ധിച്ചാല്‍ ഞാന്‍ ഒരിക്കലും കീഴ്‌പ്പെടുവാന്‍ തയ്യാറല്ല. അര്‍ത്ഥ ശങ്കക്കിടയില്ലാതെ ഫ്രാങ്കിളിന്‍ പറഞ്ഞു.
ബൈബിള്‍ സത്യങ്ങള്‍ പ്രസംഗിക്കുകയും, സ്വവര്‍ഗ്ഗ വിവാഹം തിരസ്‌ക്കരിക്കുകയും ചെയ്യുന്ന പാസ്റ്റര്‍മാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ അതിനെ അഭിമുഖീകരിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സ്ത്രീയും പുരുഷനും തമ്മിലുള്ള പവിത്രമായ വിവാഹബന്ധത്തിലൂടെ പുത്തന്‍ തലമുറ സൃഷ്ടിക്കപ്പെടണമെന്ന സനാതന സത്യത്തിനു വലിയ ഭീഷിണിയാണ് സ്വവര്‍ഗ്ഗവിവാഹം ഉയര്‍ത്തിയിരിക്കുന്നതെന്നും ഫ്രാങ്കഌന്‍ കൂട്ടിചേര്‍ത്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.