You are Here : Home / Readers Choice

കുട്ടികളോട്‌ അപമര്യാദയായി സംസാരിച്ച ബിപിന്‍കുമാര്‍ പട്ടേല്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, May 10, 2015 05:22 hrs EDT

ലോംഗ്‌ഐലന്റ്‌ (ന്യൂയോര്‍ക്ക്‌): ലോംഗ്‌ഐലന്റിലെ കണ്‍വീനിയന്‍ഡ്‌ സ്റ്റോറില്‍ മെയ്‌ എട്ടിനു വെള്ളിയാഴ്‌ച വൈകിട്ട്‌ 8.30-നു സാധനങ്ങള്‍ വാങ്ങുന്നിതിനു എത്തിയ രണ്ട്‌ പെണ്‍കുട്ടികളോടും, രണ്ട്‌ ആണ്‍കുട്ടികളോടും അസഭ്യമായ ഭാഷയില്‍ സംസാരിച്ച ക്ലാര്‍ക്ക്‌ ബിപിന്‍കുമാര്‍ പട്ടേലിനെ (35) രാത്രി അറസ്റ്റ്‌ ചെയ്‌തു. പട്ടേലിന്റെ സഭ്യമല്ലാത്ത ചോദ്യങ്ങള്‍ കേട്ട്‌ അമ്പരന്ന കുട്ടികള്‍ ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അനിഷ്‌ഠ സംഭവങ്ങളൊന്നുമില്ലാതെ പോലീസ്‌ പട്ടേലിനെ അറസ്റ്റ്‌ ചെയ്‌തു. കുട്ടികളുടെ സുരക്ഷിതത്വത്തിനു ഭീഷണി ഉയര്‍ത്തിയതുള്‍പ്പടെ നാലു വകുപ്പുകള്‍ ചേര്‍ത്താണ്‌ പട്ടേലിനെ അറസ്റ്റ്‌ ചെയ്‌തത്‌. സഫ്‌ലോക്ക്‌ കൗണ്ടി പോലീ അധികൃതര്‍ ആണ്‌ വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More