You are Here : Home / Readers Choice

നോര്‍ത്ത് ടെക്സസില്‍ ശക്തിയായ കാറ്റും മഴയും വൈദ്യുതി ബന്ധം തകരാറില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, April 25, 2015 11:23 hrs UTC


ഡാലസ്. നോര്‍ത്ത് ടെക്സസിലുടനീളം വെള്ളിയാഴ്ച വൈകിട്ടു വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

90-100 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു. പല സ്ഥലങ്ങളിലും റോഡില്‍ വെള്ളം കവിഞ്ഞു ഒഴുകിയതുമൂലം വാഹനഗതാഗതം തടസപ്പെട്ടു മരങ്ങള്‍ വീണ് വൈദ്യുതി ലൈനില്‍ പതിച്ചതിനാല്‍ പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി. ഏകദേശം അമ്പതിനായിരം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി ഒണ്‍കോര്‍ കമ്പനി വക്താക്കള്‍ അറിയിച്ചു.

ഡി എഫ് ഡബ്ളി, ലവ് ഫീല്‍ഡ് വിമാനതാവളങ്ങളില്‍ നിന്നും പുറപ്പെടേണ്ട വിമാനങ്ങള്‍ പലതും റദ്ദാക്കുകയോ, വൈകിയതോ മൂലം നിരവധി യാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. വൈകിട്ട് 6 മണിയോടെ ആരംഭിച്ച കനത്ത മഴയും കാറ്റും വൈകിട്ട് പത്തുമണിവരെ തുടര്‍ന്നു. പല സ്ഥലങ്ങളും മഴയ്ക്കൊപ്പം (ആലിപ്പഴവും) ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ കാലാവസ്ഥയില്‍ സാരമായ മാറ്റം ഉണ്ടാകുമെന്നും താപനില 90 ഡിഗ്രിവരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.