You are Here : Home / Readers Choice

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍- അമേരിക്കന്‍ അസോസിയേഷന് പുതിയ നേതൃത്വം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 21, 2015 05:38 hrs EDT


ലൊസാഞ്ചല്‍സ് . നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്‍ 18-ാമത് വാര്‍ഷിക പൊതുയോഗം 2014- 2016 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാര്‍ച്ച് 12, 13 തീയതികളില്‍ കലിഫോര്‍ണിയ സെറിറ്റോസിന്‍ ചേര്‍ന്ന് ദ്വിദിന വാര്‍ഷീക യോഗത്തില്‍ പ്രസിഡന്റ് സുഭാഷ് റസ്ദന്‍ അധ്യക്ഷത വഹിച്ചു.

അശോക് മദന്‍(പ്രസിഡന്റ്), സുദീപ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) അജോയ്, ബാബു കെ. പട്ടേല്‍, സതീശന്‍ നായര്‍(വൈസ് പ്രസിഡന്റുമാര്‍) മേരിലാന്റില്‍ നിന്നുളള യോഗേന്ദ്ര ഗുപ്ത (സെക്രട്ടറി) വാസു പവാര്‍(ജോ. സെക്രട്ടറി), മാക്കം സുബ്ബ റാവു (ട്രഷറര്‍) എന്നിവരും റേച്ചല്‍ വര്‍ഗീസ് (ടെക്സാസ്), അഞ്ജലി സച്ച് ദേവ് (വാഷിംഗ്ടണ്‍), ഡോ. സതീഷ് മിശ്ര(മേരിലാന്റ്) മാധവന്‍ നായര്‍(ഇല്ലിനോയ്സ്) രമേഷ്, സച്ചിന്‍, അശോക് എന്നീ ഏഴും പേരെ ഡയറക്ടന്മാരായും പൊതുയോഗം  ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.

റീജിയണ്‍ വൈസ് പ്രസിഡന്റുമാരായി ഡോ. ഓം ശര്‍മ്മ, വന്ദന ജിംഗന്‍, മിഹിര്‍ പട്ടേല്‍, രാജ റസ്ദന്‍, ലാവണ്യ റെഡ്ഡി, കേവല്‍ കണ്ട എന്നിവരെ നിയമിച്ചു. എന്‍.എഫ്.ഐ.എ ഫൌണ്ടേഷന്‍ ചെയര്‍മാനായി ചന്ദു പട്ടേലിനെ തുടര്‍ന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തിരഞ്ഞെടുത്തു. ഏജല ആനന്ദിനെ വുമണ്‍ അഫയേഴ്സ് ടാസ്ക ഫോഴ്സ് അധ്യക്ഷയായും യോഗം അംഗീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.