You are Here : Home / Readers Choice

ഇന്ത്യന്‍ ഡന്റല്‍ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയാ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 12, 2015 01:57 hrs EDT

പി. പി. ചെറിയാന്‍

 

അല്‍ബനി(കാലിഫോര്‍ണിയ): സാന്‍ഫ്രാന്‍സ്‌ക്കൊ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഡന്റല്‍ സ്‌ക്കൂളിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി രണ്‍ദീര്‍ കൗറിനെ (37) കാലിഫോര്‍ണിയായിലെ ആല്‍ബനി അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയാ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാര്‍ച്ച് 10ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൗര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മാര്‍ച്ച് 9ന് വൈകീട്ട് നാലുമണിയോടെ ഒരു ഫോണ്‍ ലഭിച്ചു. അന്വേഷണത്തിനെത്തിയ പോലീസ് നിലത്ത് അബോധാവസ്ഥയില്‍ കിടക്കുന്ന രണ്‍ദീറിനെയാണ് കണ്ടത്. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ രണ്‍ദീര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി പറയുന്നു. രണ്‍ദീര്‍ താമസിച്ചിരുന്ന മുറിയില്‍ രക്തം തളം കെട്ടി കിടന്നിരുന്നതായും, സമീപത്തു ഒഴിഞ്ഞ ഒരു ബുളറ്റ് കാര്‍ട്ട്‌റിഡ്ജ് കണ്ടതായും കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ രൂപ് നഗറിലെ സീനിയര്‍ ലോയറുടെ മകളാണ് മരിച്ച രണ്‍ദീര്‍കൗര്‍. കൗറിന്റെ സഹോദരന്‍ പരം പ്രീത് സിംഗ് സംഭവമറിഞ്ഞു ഇന്ത്യയില്‍ നിന്നും കാലിഫോര്‍ണിയായിലേക്ക് തിരിച്ചിട്ടുണ്ട്. കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി ഇന്റര്‍ നാഷ്ണല്‍ ഡന്റിസ്റ്റ് പ്രോഗ്രാമിലാണ് രണ്‍ദീര്‍ എന് റോള്‍ ചെയ്തിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More