You are Here : Home / Readers Choice

പ്രിയപ്പെട്ട അധ്യാപിക ക്ലാസ് മുറിയില്‍ തൂങ്ങി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, March 04, 2015 08:27 hrs EST


കലിഫോര്‍ണിയ. മാര്‍ച്ച് 2 തിങ്കളാഴ്ച രാവിലെ ക്ലാസ് മുറിയില്‍ എത്തിയ വിദ്യാര്‍ഥികള്‍  കണ്ടത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപിക ക്ലാസ് മുറിയില്‍ തൂങ്ങി നില്‍ക്കുന്നതാണ്. സംഭവ  സ്ഥലത്ത് കുതിച്ചെത്തിയ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ അധ്യാപികയ്ക്ക് സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ വീണ്ടെടുക്കാനായില്ലെന്ന് ഓറഞ്ച് കൌണ്ടി ഫയര്‍ ക്യാപ്റ്റന്‍ സ്റ്റീവ് പറഞ്ഞു.

ലോസാഞ്ചല്‍സില്‍ നിന്നും അമ്പത്തി ആറ് മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന എല്‍ഡൊറാഡൊ സ്കൂളിലെ ഫോട്ടോഗ്രാഫി അധ്യാപികയായ മുപ്പത്തി ഒന്ന് വയസുളള ജില്ലിയന്‍ ജേക്കബ്സണ്‍ ആത്മഹത്യ ചെയ്തതായാണ് ലോസാഞ്ചല്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ലഫ്റ്റന്റ് എറിക്ക് പോയന്റ് പറഞ്ഞു. വിവാഹിതയായ അധ്യാപികയുടെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.

അധ്യാപികയുടെ മരണം വിദ്യാര്‍ഥികളെ വല്ലാതെ അസ്വസ്ഥമാക്കിയതായി ട്വിറ്റര്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് കൌണ്‍സിലിങ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ ചെയ്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.