You are Here : Home / Readers Choice

ഇരട്ടകളില്‍ രണ്ടാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 24, 2015 07:00 hrs EST


                        
ഹൂസ്റ്റണ്‍ . ബാത്ത് ടബ്ബിലെ വെളളത്തില്‍ അബോധവസ്ഥയില്‍ കണ്ടെത്തിയ 15 മാസം പ്രായമുളള ഇരട്ട സഹോദരിമാരില്‍ രണ്ടാമത്തെ കുട്ടിയും മരിച്ചതായി ഇന്ന് ഫെബ്രുവരി 23 തിങ്കളാഴ്ച പിയര്‍ലാന്റ് പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ഹൂസ്റ്റണ്‍ ക്രിസ്റ്റല്‍ ലേക്ക് സര്‍ക്കിളിലുളള വീടിനകത്തുളള ബാത്ത് ടബ്ബില്‍ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്ന കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാഞ്ഞെത്തിയ മെഡിക്കല്‍ ടീം ഇരുവരേയും കെയര്‍ ഫ്ലെയ്റ്റില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാള്‍ ആ ദിവസം തന്നെ മരിച്ചിരുന്നു. ലൈഫ് സപ്പോര്‍ട്ടില്‍ ആയിരുന്ന കുട്ടിയുടെ സപ്പോര്‍ട്ട് എടുത്തു മാറ്റിയതിനെ തുടര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്കകം മരണം സ്ഥിരീകരിച്ചു.

സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മാതാവാണ് വിവരം പൊലീസിന് അറിയിച്ചത്. കുട്ടികള്‍ എങ്ങനെ ബാത്ത് ടബ്ബില്‍ വീണു എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. മാതാപിതാക്കളുടെ അശ്രദ്ധയാണോ കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്ന്  ബ്രിസോറിയൊ കൌണ്ടി ഡിസ്ട്രിക്റ്റ് ഓഫിസ് പരിശോധിച്ചുവരികയാണ്. ഇതുവരെ നടപടികള്‍ ഒന്നും പൊലീസ് സ്വീകരിച്ചിട്ടില്ല. ഓട്ടോപ്സി റിസര്‍ട്ട് ലഭിച്ചതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്നും അറ്റോര്‍ണി ഓഫീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More