You are Here : Home / Readers Choice

സുരേഷ് ബായ് പട്ടേലിനു മര്‍ദ്ദനം: അലബാമ ഗവര്‍ണ്ണര്‍ മാപ്പപേക്ഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 20, 2015 08:22 hrs EST


                        
അലബാമ . അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ സുരേഷ് ബായ് പട്ടേലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്ത്യന്‍ ജനതയോട് അലബാമ ഗവര്‍ണ്ണര്‍ റോബര്‍ട്ട് ബന്റ്ലി മാപ്പ് അപേക്ഷിച്ചു.

എഴുതി തയ്യാറാക്കിയ മാപ്പപേക്ഷയില്‍ സുരേഷ് ബായ് പട്ടേലിന് നീതി ലഭിക്കുന്നത് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനു പുറമെ സംസ്ഥാനം പുതിയൊരു ഏജന്‍സിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. ഒന്‍പത് മിനിട്ട് സംസാരിച്ചശേഷം ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കുന്നില്ലെന്ന് വ്യക്തമായിട്ടും പൊലീസ് ബലപ്രയോഗം നടത്തിയതിനെ ഗവര്‍ണ്ണര്‍ വിമര്‍ശിച്ചു.

ചികിത്സയില്‍ കഴിയുന്ന പട്ടേല്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു.പട്ടേലിന്‍െറ മകന്‍ എഞ്ചിനീയറിങ്
ബിരുദ ധാരിയായ ചിരാഗ് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുളള ഒരുക്കത്തിലാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.