You are Here : Home / Readers Choice

മൂന്നു മുസ്ലിം വിദ്യാര്‍ത്ഥികളുടെ വധം : ഒബാമ അപലപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 16, 2015 10:37 hrs UTC


വാഷിങ്ടണ്‍: നോര്‍ത്ത് കരോളിലാനായില്‍ മൂന്നു മുസ്ലിം വിദ്യാര്‍ത്ഥികള്‍ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നിശിത ഭാഷയില്‍ അപലപിച്ചു.

അമേരിക്കയില്‍ ഒരാള്‍പോലും, "അവര്‍ ആരാണ്, ആരെപോലെയിരിക്കുന്നു, അവര്‍ ആരാധിക്കുന്നത് ആരെയാണ് എന്നിവയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ ലക്ഷ്യമാകാന്‍ അനുവദിച്ചു കൂടാ. വിദ്യാര്‍ത്ഥികളോടുള്ള സ്നേഹ പ്രകടനമാണ് ആയിരങ്ങള്‍ പങ്കെടുത്ത സംസ്കാര ചടങ്ങുകളില്‍ ദൃശ്യമായത്. അമേരിക്ക എന്ന വലിയൊരു കുടുംബത്തിലെ അംഗങ്ങളാണ് നാം ഓരോരുത്തരും" ഒബാമ പറഞ്ഞു.

ഫെബ്രുവരി 6നാണ് ഡന്റല്‍കോളജ് വിദ്യാര്‍ത്ഥികളായ ഡിയ ഷാഡി ബറാക്കട്ട് (23) ഭാര്യ യുസ്സര്‍ മുഹമ്മദ് അബു സല്‍ഹ (21) യുസ്സറിന്റെ സഹോദരി റസ്സന്‍ മുഹമ്മദ് അബു സല്‍ഹാ (19) എന്നിവര്‍ സമീപവാസിയുടെ വെടിയേറ്റ് മരിച്ചത്. വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ മൂന്നു പേരുടെയും തലയ്ക്കു പുറകില്‍ നിരവധി തവണയാണ് അക്രമി നിറയൊഴിച്ചത്.

വെള്ളിയാഴ്ച വൈറ്റ് ഹൌസിനു മുമ്പില്‍ ഒരു കൂട്ടം ജനങ്ങള്‍ പ്രാര്‍ത്ഥന നടത്തിയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. അതിനിടെ വെടിവച്ച പ്രതി ക്രേഗ് ഹിക്ക്സിന്റെ (46) വീട്ടില്‍ നിന്നും നിരവധി തോക്കുകള്‍ പോലീസ് പിടിച്ചെടുത്തു. പാര്‍ക്കിങ് പ്ളോട്ടിനെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്ന് എഫ്ബിഐ പറയുന്നുണ്ടെങ്കിലും ഹേറ്റ് ക്രൈമിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല.

പൊലീസ് ക്രേഗിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.