You are Here : Home / Readers Choice

നവജാത ശിശുവിനെ നടുറോഡിലിട്ട് ജീവനോടെ തീകൊളുത്തിയ മാതാവ് അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 19, 2015 08:10 hrs EST

ന്യൂജേഴ്‌സി : റോഡിനു നടുവില്‍ കാര്‍ നിറുത്തിയതിനുശേഷം യുവതി പുറത്തിറങ്ങി എന്തോ കാറില്‍ നിന്നും നടുറോഡിലേക്ക് വലിച്ചിട്ട് ദ്രാവകം ഒഴിച്ചു തീകൊളുത്തുന്നതു കണ്ടാണ് സമീപവാസികള്‍ ഓടികൂടിയത്. കാറിനുസമീപം വളരെ സമീപവാസികള്‍ ഓടികൂടിയത്. കാറിനുസമീപം വളരെ ശാന്തയായി നിന്നിരുന്ന ഇരുപത്തിരണ്ടു വയസ്സുള്ള ഹെപ്പെണ്‍ കിമ്പര്‍ലി എന്ന യുവതിയോടു കാര്യങ്ങള്‍ തിരക്കിയപ്പോള്‍ തീകൊളുത്തിയത് പട്ടികാഷ്ഠമാണെന്നായിരുന്നു അവരുടെ മറുപടി. പെട്ടെന്നാണ് കത്തികാളുന്ന തീയ്യില്‍ നിന്നും ശിശുവിന്റെ നിലവിളി ഉയര്‍ന്നത്. അപ്പോഴേക്കും ശരീരം മുഴുവന്‍ അഗ്നിവിഴുങ്ങികഴിഞ്ഞിരുന്നു. ജനങ്ങള്‍ തീഅണച്ചു പോലീസിനെ വിവരം അറിയിച്ചു.

 

അവര്‍ എത്തുമ്പോള്‍ കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നില്ല. പെട്ടെന്ന് എയര്‍ ലിഫ്റ്റ് ചെയ്ത ഫിലഡല്‍ഫിയായിലെ സെന്റ് ക്രിസ്റ്റൊഫര്‍ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചുവെങ്കിലും ഇതിനകം കുട്ടി മരിച്ചിരുന്നു. ജനുവരി 16 വെള്ളിയാഴ്ച വൈകീട്ട് ന്യൂജേഴ്‌സി്‌യിലെ പെംബര്‍ട്ടല്‍ ടൗണ്‍ഷിപ്പിലെ സൈമണ്‍ടൗണ്‍ റോഡിലാണ് ഈ ദാരുണമായ സംഭവം നടന്നത്. പൂര്‍ണ്ണമായും അറിഞ്ഞു കൊ്ണ്ടുതന്നെയാണ് യുവതി ഈ കൃത്യം ചെയ്തതെന്ന് കൗണ്ടി അധികൃതര്‍ പറഞ്ഞു. ശിശുഹത്യക്ക് കേസ്സ് ചാര്‍ജ്ജ് ചെയ്ത്തിന് ശേഷം ബര്‍ലിംഗ്ടണ്‍ കൗണ്ടി കറക്ഷന്‍ ആന്റ് വര്‍ക്ക് റീലിസ് സെന്ററിലേക്ക് അയച്ച യുവതിക്ക് 500,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.