You are Here : Home / Readers Choice

പൊലീസ് വാഹനം ട്രെയിനിലിടിച്ച് 10 പേര്‍ ടെക്സാസില്‍ കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 15, 2015 07:59 hrs EST


 
ടെക്സാസ് . ഏബിലില്‍ മിഡില്‍ടണ്‍ യൂണിറ്റില്‍ നിന്നു 12 തടവുകാരേയും മൂന്നു കറക്ഷനല്‍ ഓഫിസര്‍മാരേയും കൊണ്ടു എല്‍പാസോയിലേക്ക് പുറപ്പെട്ട പൊലീസ് വാഹനം ഇന്റര്‍ സ്റ്റേറ്റ് ട്വന്റിയില്‍ അതിവേഗത്തില്‍ വന്നിരുന്ന ട്രെയിനുമായി കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു.

ജനുവരി 14 ബുധനാഴ്ച രാവിലെ 7.30 നായിരുന്നു സംഭവം. രാവിലെ അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം റോഡിലുളള ഐസില്‍ തട്ടി തെന്നിമാറി താഴെയുളള റെയില്‍ പാളത്തില്‍ പതിച്ചു. ഇതേസമയം റെയില്‍ പാളത്തിലൂടെ സഞ്ചരിച്ചിരുന്ന ട്രെയിന്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു എട്ടു തടവുകാരും രണ്ടു ഓഫിസര്‍മാരും കൊല്ലപ്പെട്ടു ഗുരുതരമായി പരിക്കേറ്റ നാലു തടവുപുളളികളേയും ഒരു ഓഫിസറേയും അടുത്തുളള  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്രിസ്റ്റൊഫര്‍ ഡേവിസ്(53)  എലൈജൊ ഗാര്‍സിയ (45) എന്നിവരാണ് കൊല്ലപ്പെട്ട ഓഫീസര്‍മാര്‍. ജോസന്‍ സെല്‍ഫ് (38) എന്ന ഉദ്യോഗസ്ഥാനാണ് ആശുപത്രിയില്‍ കഴിയുന്നത്.  കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും മെക്സിക്കൊയില്‍ നിന്നുളളവരാണ് . ഇന്ത്യക്കാര്‍ ആരും  അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.

ടെക്സാസ് ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്ക് അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യണമെന്ന്് ഓഫിസില്‍ നിന്നും പുറത്തിറക്കിയ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.