You are Here : Home / Readers Choice

അപൂര്‍വ്വ പെനി ലേലത്തില്‍ പോയത് 2.6 മില്യണ്‍ ഡോളറിന് !

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 13, 2015 07:59 hrs EST


 
ഡാലസ് . 1792 ലെ അപൂര്‍വ്വ പെനി (ഒരു സെന്റ്)  കലിഫോര്‍ണിയായില്‍ നിന്നുളള ഒരാള്‍ ലേലത്തില്‍ പിടിച്ചത് 2.6 മില്യണ്‍ ഡോളറിന് !

ജനുവരി 8 ന് വ്യാഴാഴ്ച  ഡാലസില്‍ നടന്ന ഹെറിറ്റേജ് ഓക്ഷനിലാണ് ബ്രിച്ച് സെന്റ് എന്നറിയപ്പെടുന്ന നാണയം ലേലം ചെയ്തത്. ഇത്തരത്തിലുളള അപൂര്‍വ്വം പത്ത് പെനികള്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് ലേല സംഘാടകര്‍ പറഞ്ഞു.

ജനുവരി 7 ബുധനാഴ്ച നടന്ന ലേലത്തില്‍ മറ്റൊരു അപൂര്‍വ്വ കോയിന്‍ 'ചെയിന്‍ സെന്റ് 1793 ലേത് ലേലത്തില്‍ പോയത് 2.35 മില്യണ്‍ ഡോളറിനാണ്.

ഒരു പെനി (ഒരു സെന്റ്) ഇത്രയും വിലക്ക് ലേലത്തില്‍ പോകുന്നത് ആദ്യമായിട്ടാണെന്ന് ഹെറിറ്റേജ് ഓക്ഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More