You are Here : Home / Readers Choice

നാഷണല്‍ ഫുട്ബോള്‍ ലീഗ് എംവി.പി അവാര്‍ഡ് ജെ.ജെ.വാട്ട്സിന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 10, 2015 01:35 hrs UTC


 
ഹൂസ്റ്റണ്‍ . നാഷണല്‍ ഫുട്ബോള്‍ ലീഗ് (എന്‍എഫ്എല്‍) പരമോന്നത ബഹുമതി മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ (ഏറ്റവും നല്ല കളിക്കാരന്) അവാര്‍ഡിന് ഹൂസ്റ്റന്‍ ടെക്സാസ് ഡിഫന്‍സീവ് ജെ.ജെ.വാട്ട് അര്‍ഹനായി.

ഡിഫന്‍സീവ് പ്ലെയര്‍ എംവിപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എല്‍എഫ്എല്ലിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ്. 2014 ല്‍ അവസാനിച്ച ലീഗ് മത്സരങ്ങളില്‍ ജെ. ജെ. വാട്ട് ആയിരുന്നു ഏറ്റവും മികച്ച കളിക്കാരന്‍.

2014 മത്സര സീസണ്‍ അവസാനിച്ചതോടെ പ്രൊ ഫുട്ബോള്‍ ഫോക്കസ് ഓരോ കളിക്കാരുടേയും ഗ്രേഡ് കണക്കാക്കിയാണ് എംവിപിയെ കണ്ടെത്തിയത്. ഏറ്റവും ഉയര്‍ന്ന ഗ്രേഡ് (107.5) ജെജെക്കാണ് ലഭിച്ചത്.  കഴിഞ്ഞ  രണ്ട് വര്‍ഷങ്ങളിലും ലഭിച്ച ഗ്രേഡ് മറികടക്കാന്‍ ഈ വര്‍ഷം വാട്ട്സിനു കഴിഞ്ഞു.

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇദ്ദേഹം എല്‍എല്‍എഫ് എംവി.പിയായി  തിരഞ്ഞെടുക്കപ്പെടുന്നത്.  രണ്ടാം സ്ഥാനം ഏറണ്‍ റോജേഴ്സ് കരസ്ഥമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.