You are Here : Home / Readers Choice

വീണ്ടും ജനവിധി തേടുന്ന ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസുമാന് ബില്‍ക്ളിന്റന്റെ പിന്തുണ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 01, 2014 11:14 hrs EDT


നോര്‍ത്ത് കരോലിന. നോര്‍ത്ത് കരോലിന സെവന്‍ത് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വീണ്ടും ജനവിധി തേടുന്ന ഡമോക്രാറ്റിക് സ്ഥാനാര്‍ഥി കാശ്മീരില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ അമി ബെറക്ക് മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനവും പിന്തുണയും

ഒക്ടോബര്‍ 29ന് കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നിന്ന് തിരഞ്ഞെടുപ്പു പ്രാചാരണ യോഗത്തില്‍ സ്ത്രീകള്‍ക്ക് തുല്യ ജോലിക്ക് തുല്യ വേതനം, കുറഞ്ഞ വേതനം വര്‍ധിപ്പിക്കല്‍ എന്നീ വിഷയങ്ങളില്‍ അമി ബെറ സ്വീകരിച്ച അനുകൂല നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്യുന്നതായി ബില്‍ ക്ളിന്റന്‍ പറഞ്ഞു

അമി ബെറ നവംബര്‍ 4 ന് നടക്കുന്ന കോണ്‍ഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ശക്തനായ സ്ഥാനാര്‍ഥിയും ബിസിനസുകാരനുമായ ഡഗ് ഓസിന്റെ തിരഞ്ഞെടുപ്പ് വക്താവ് പറഞ്ഞു. ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്. പതിനൊന്ന് മില്യണ്‍ ഡോളര്‍ ഇതുവരെ പ്രചരണത്തിനായി ചെലവഴിച്ചിട്ടുണ്ട്. സിക്ക് സമൂഹം ഉള്‍പ്പെടെ പ്രവാസി ഇന്ത്യക്കാര്‍ അമിയുടെ വിജയത്തിനായി രംഗത്തെത്തിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.