You are Here : Home / Readers Choice

സിയാറ്റില്‍ സ്കൂള്‍ വെടിവയ്പ്പില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 01, 2014 11:06 hrs EDT


സിയാറ്റില്‍. ഒക്ടോബര്‍ 24 ന് മേരിസ് വില്ല പില്‍ചങ്ങ് ഹൈസ്കൂള്‍ കാഫറ്റീരിയായില്‍ പതിനഞ്ചുകാരനായ വിദ്യാര്‍ഥി ജെയ്ലന്‍ ഫ്രൈബെര്‍ഗ് നടത്തിയ വെടിവയ്പില്‍ മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം നാലായി. വെള്ളിയാഴ്ച പ്രൊവിഡന്‍സ് റീജിയണല്‍ സെന്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഷെയ്ലി ഷുക്കുള്‍ നാസ്കിറ്റ് എന്ന 14 വയസുള്ള വിദ്യാര്‍ഥി മരിച്ചതായി ആശുപത്രി അധികúൃതര്‍ പറഞ്ഞു. വെടിവയ്പു നടന്ന 24 നു സൊ ഗലാസോ (14) എന്ന വിദ്യാര്‍ഥിനിയും വെടിവയ്പു നടത്തിയ വിദ്യാര്‍ഥിയും കൊല്ലപ്പെട്ടിരുന്നു. ഞായറാഴ്ച 14 വയസുള്ള വിദ്യാര്‍ഥിനി ഗയ സോറിയാന മരിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്പു നടത്തിയ ജയ്ലന്റെ കുടുംബാംഗമായ ആന്‍ഡ്രു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായും അധികൃതര്‍ വെളിപ്പെടുത്തി.

ജെയ്ലന്‍(15) ഡേറ്റിങ് നടത്തിയ വിദ്യാര്‍ഥിനി സൊഗലാസോ(14) ബന്ധം വേര്‍പെടുത്തി ജെയ്ലന്റെ ബന്ധു ആന്‍ഡ്രുവിനെ ഡേറ്റിങ് നടത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൊല്ലപ്പെട്ടവരേയും പരിക്കേറ്റവരേയും ടെക്സ്റ്റ് സന്ദേശം നല്‍കി സ്കൂള്‍ കാഫറ്റീരിയായില്‍ വിളിച്ചു വരുത്തിയാണ് വെടിവയ്പു നടത്തിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.