You are Here : Home / Readers Choice

എ. ആര്‍. റഹ്മാന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 30, 2014 08:05 hrs EDT


 
ബോസ്റ്റണ്‍ . പ്രശസ്ത സംഗീത സംവിധായകന്‍ എ. ആര്‍. റഹ്മാനെ ബെര്‍ക്കലി കോളജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചു. ഒക്ടോബര്‍ 24 ന് ബോസ്റ്റണ്‍ സിംഫണി ഹാളില്‍ നടന്ന കണ്‍സര്‍ട്ടിലാണ് 2500ല്‍പ്പരം സംഗീത പ്രേമികളെ സാക്ഷി നിര്‍ത്തി എ. ആര്‍. റഹ്മാന്‍ ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക്കല്‍ അറ്റല്‍സ് ചെയ്യുന്നതിനുളള അവസരം കോളേജധികൃതര്‍ റഹ്മാന് വാഗ്ദാനം ചെയ്തിരുന്നു.

ബോസ്റ്റണില്‍ നടത്തിയ സംഗീത കച്ചേരിയില്‍ നിന്നും ലഭിച്ച തുക മുഴുവന്‍ ഇന്ത്യയില്‍ നിന്നും ബെര്‍ക്കലി കോളേജില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് റഹ്മാന്‍െറ പേരില്‍ സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് വക്താവ് അറിയിച്ചു.

ബെര്‍ക്കിലി കോളേജില്‍ നിന്നും ലഭിച്ച അംഗീകാരം വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് റഹ്മാന്‍ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More