You are Here : Home / Readers Choice

കുടുംബ കലഹം : മക്കളെ കൊന്നു പിതാവ് ആത്മഹത്യ ചെയ്തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 18, 2014 07:20 hrs EDT


 
പോര്‍ട്ട് ഓറഞ്ച് (ഫ്ലോറിഡ) . ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ വെടിവെയ്പില്‍ രണ്ടു മക്കള്‍ കൊല്ലപ്പെടുകയും മൂന്നാമത്തെ കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നു ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.

പോര്‍ട്ട് ഓറഞ്ച് ജാക്സണ്‍ ലെയിനിലുളള വീട്ടില്‍ ഭര്‍ത്താവും ഭാര്യയുമായി കലഹിച്ചപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഭാര്യയെ ഭീഷണിപ്പെടുത്തി.  പെട്ടെന്ന് ഭാര്യ പുറത്തേയ്ക്കോടി  തൊട്ടടുത്തുളള വീട്ടില്‍ അഭയം പ്രാപിച്ചു. പൊലീസിനു ഫോണ്‍ ചെയ്യുന്നതിനിടയില്‍ വീട്ടില്‍ നിന്നും തുടര്‍ച്ചയായി വെടിശബ്ദം കേട്ടു. പൊലീസ് എത്തിയപ്പോള്‍ 14 വയസുളള സവേന മൊഹ്നിയും 11 വയസുളള ഡേവിഡ് മൊഹിനിയും മരിച്ചു കിടക്കുന്നതും 9 വയസുളള ലോറന്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കിടക്കുന്നതുമാണ് കണ്ടത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. ഇതിനിടയില്‍ പിതാവ് തോക്കിന്‍െറ കാഞ്ചി തലയ്ക്കു നേരെ ചൂണ്ടി വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

ഐയോവയില്‍ നിന്നും 2010 ലാണ് ഈ കുടുംബം പോര്‍ട്ട് ഓറഞ്ചില്‍ എത്തിയത്. 52 വയസുളള ഡേവിഡ് മോഹ്നിയും 48 വയസുളള സിന്ത്യ മോഹ്നിയും സാധാരണ കുടുംബ ജീവിതമാണ് നയിച്ചിരുന്നതെന്ന സമീപവാസികള്‍ പറയുന്നു. കുടുംബ കലഹത്തെ തുടര്‍ന്ന് പെട്ടെന്ന് പ്രകോപിതനായ ഡേവിഡ് സ്വന്തം മക്കളുടെ ജീവന്‍ എടുക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മറ്റൊരയല്‍വാസി പറഞ്ഞു.  ഭാര്യ മദ്യപിക്കാറുണ്ടെന്നും, കുട്ടികളെ അച്ചടക്കം പഠിപ്പിക്കുന്നതിനു ശിക്ഷണ നടപടകിള്‍ സ്വീകരിക്കാറുണ്ടെന്നും ഡേവിഡ് നേരത്തെ പരാതി നല്‍കിയിരുന്നതായി പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.