You are Here : Home / Readers Choice

ആം ആദ്മിയായ കെജ്രിവാളിന്റെ യാത്ര ഫ്ളൈറ്റിലും മെഴ്‌സിഡസ് ബെന്‍സിലും

Text Size  

Story Dated: Saturday, March 08, 2014 10:13 hrs UTC

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് യാത്ര ചെയ്യാന്‍ സ്വകാര്യ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തിയ സംഭവം വിവാദമാകുന്നു. ഗുജറാത്തിലെ സന്ദര്‍ശനത്തിന് ശേഷം ജയ്പൂര്‍ വഴി ചാര്‍ട്ടേഡ് ഫ്ളൈറ്റിലും മെഴ്‌സിഡസ് ബെന്‍സിലുമായി ദില്ലിയില്‍ എത്തിയാണ് ഇപ്പോള്‍ പ്രശനങ്ങള്‍ക്ക് കാരണം.ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സ്വകാര്യ വിമാനത്തില്‍ ദില്ലിയിലെത്തിയത് എന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. യാത്രാ വിമാനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് പ്രത്യേക വിമാനം ചാര്‍ട്ട് ചെയ്ത് വരേണ്ടിവന്നത്. ഇന്ത്യ ടുഡേ ഗ്രൂപ്പാണ് 3.25 ലക്ഷം രൂപ മുടക്കി കെജ്രിവാളിനെ ദില്ലിയിലെത്തിച്ചത്.
ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കായി മോദിയും രാഹുല്‍ ഗാന്ധിയും സ്വകാര്യ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കുന്നതിനെ കെജ്രിവാള്‍ ചോദ്യം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.