You are Here : Home / Readers Choice

കാറിന്‍റെ എഞ്ചിനില്‍ കുടുങ്ങി മൂന്നു ദിവസം: താറാവ് രക്ഷപ്പെട്ടത് അവിശ്വസനീയം

Text Size  

Story Dated: Saturday, November 30, 2013 12:27 hrs EST

അത്ഭുതങ്ങള്‍ പലതും സംഭവിക്കാറുണ്ട്‌. എന്നാല്‍ 3 ദിവസം കാറിന്റെ എഞ്ചിനില്‍ കുടുങ്ങിപ്പോയ ഒരു പക്ഷിയുടെ ജീവന്‍ രക്ഷപ്പെടുക എന്നത്‌ വിശ്വസിക്കാനാവാത്ത ഒരത്ഭുതമാണ്‌. കാര്‍ മെക്കാനിക്കായ ഒരു സ്‌ത്രീയുടെ താറാവാണ്‌ അവരുടെ ഫോര്‍ഡ്‌ കാറിന്റെ ബോണറ്റില്‍ അകപ്പെട്ടു പോയത്‌. അവര്‍ വേഗത്തില്‍ കാറോടിച്ചു പോകുന്നതിനിടെ എഞ്ചിന്‍ പെട്ടെന്ന്‌ നില്‍ക്കുകയായിരുന്നു.ബോണറ്റിലുണ്ടായിരുന്ന താറാവിനെ എല്ലായിടത്തും തിരഞ്ഞിട്ടും എങ്ങും കണ്ടെത്താനായില്ല. താന്‍ തന്റെ താറാവിനെ കൊന്നു എന്നു തന്നെ അവര്‍ വിശ്വസിച്ചു.
എന്നാല്‍ ഒരു രാത്രി അവരുടെ പട്ടി കാറിനു ചുറ്റും ബഹളം വെച്ചു നടക്കുകയും ഉച്ചത്തില്‍ കുരക്കുകയും ചെയ്‌തെങ്കിലും കള്ളന്‍മാര്‍ വന്നതാണെന്നാണ്‌ അവര്‍ കരുതിയത്‌. എന്നാല്‍ പട്ടി കാറിനു ചുറ്റും മാത്രമായി കുരച്ചു കൊണ്ടു നടന്നപ്പോഴാണ്‌ അവര്‍ കാറില്‍ ശ്രദ്ധിക്കുന്നത്‌. അങ്ങനെ പരിശോധിച്ചപ്പോഴാണ്‌ അതില്‍ താറാവിനെ കണ്ടെത്തിയത്‌. ബമ്പറിനു പുറകിലായിലുന്ന താറാവിനെ ബമ്പര്‍ നീക്കി പുറത്തെടുത്ത്‌ ആശുപത്രിയില്‍ എത്തിച്ചു. ചില നിസ്സാര പരിക്കുകള്‍ ഒഴികെ താറാവിന്‌ മറ്റൊരു പ്രശ്‌നവും ഉണ്ടായില്ലെന്നതാണ്‌ ഏറ്റവും
വലിയ അത്ഭുതം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.