You are Here : Home / Readers Choice

സാവോ പോളോയില്‍ ജീവനോടെ കുഴിച്ചിട്ട ആളെ പുറത്തെടുത്തു

Text Size  

Story Dated: Monday, November 18, 2013 05:27 hrs EST

സാവോ പോളോ : മരിച്ച ശേഷമാണ്‌ സാധാരണ മനുഷ്യനെ മറവു ചെയ്യുക. എന്നാല്‍ ജീവനോടെ ബ്രസീലില്‍ ഒരാളെ കുഴിച്ചിട്ടു. സാവോ പോളോയിലാണ്‌ സംഭവം. ഇവിടെയുള്ള ഒരു സെമിത്തേരിയില്‍ ബന്ധുവിന്റെ ശരീരം മറവു ചെയ്‌തത്‌ കാണാനെത്തിയതായിരുന്നു ഒരു സ്‌ത്രീ. സഹായമാവശ്യപ്പെട്ടു കൊണ്ടുള്ള കരച്ചില്‍ കേട്ട്‌ അവര്‍ നോക്കിയപ്പോള്‍ തൊട്ടടുത്ത്‌ തന്നെയുള്ള മറ്റൊരു കല്ലറയില്‍ നിന്നാണ്‌ നിലവിളയെന്ന്‌ മനസിലാവുകയായിരുന്നു. അങ്ങനെയാണ്‌ കഴുത്തോളം മണ്ണിട്ടു മൂടി ഒരാളെ ജീവനോടെ കുഴിച്ചിട്ടിരിക്കുന്നത്‌ കണ്ടത്‌. മാനസിക നില തെറ്റിയ ഒരു മനുഷ്യനായിരുന്നു അത്‌.

എന്നാല്‍ അയാള്‍ എങ്ങനെ കല്ലറക്കുള്ളിലായി എന്ന കാര്യം മാത്രം വ്യക്തമല്ല. അയാളെ മറ്റാരെങ്കിലും ആക്രമിച്ച്‌ കീഴ്‌പ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാകാമെന്നാണ്‌ അഭ്യൂഹം. കല്ലറയില്‍ നിന്നും പുറത്തെടുത്തയുടന്‍ അയാളെ ആശുപത്രിയില്‍ കൊണ്ടു പോവുകയാണ്‌ ചെയ്‌തത്‌. പരിക്കുകള്‍ നിസ്സാരമായിരുന്നതിനാല്‍ അന്നു തന്നെ അശുപത്രി വിട്ട അയാള്‍ സുഖം പ്രാപിച്ചു വരികയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More