You are Here : Home / Readers Choice

ഇരട്ടക്കുകളില്‍ ആദ്യ കുട്ടിയുടെ വയറ്റില്‍നിന്നും രണ്ടാമത്തവന്‍!

Text Size  

Story Dated: Thursday, November 14, 2013 10:46 hrs EST

ചൈന : സാധാരണയായി ഇരട്ടക്കുട്ടികള്‍ ജനിക്കുക മിനിട്ടുകളുടെ വ്യത്യാസത്തിലാണ്‌. എന്നാല്‍ ചൈനയിലെ ഹുയാക്‌സിയിലുള്ള ദമ്പതികള്‍ക്ക്‌ ഇരട്ടകളിലൊരാള്‍ ജനിച്ചത്‌ ആദ്യത്തെയാള്‍ ജനിച്ച്‌ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌. അതും മൂത്ത പുത്രന്റെ വയറ്റില്‍ നിന്നും. ക്‌സിയാവോ ഫെംഗ്‌ എന്ന രണ്ടു വയസുകാരനാണ്‌ ഈ അമ്മ സഹോദരന്‍. ക്‌സിയാവോ ഫെംഗിന്റെ ഇരട്ട സഹോദരന്‍ ജനിച്ചത്‌ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌.
അതും ക്‌സിയാവോയുടെ വയറ്റില്‍ നിന്നും. തനിക്കൊപ്പം ജനിക്കേണ്ടുന്ന സഹോദരന്‌ രണ്ടു വര്‍ഷങ്ങലള്‍ക്കു ശേഷം ജന്മം നല്‍കേണ്ടി വന്ന അവസ്ഥയാണ്‌ ക്‌സിയാവോയുടേത്‌. ശ്വസിക്കാന്‍ ബുദ്ധി മുട്ടുന്ന അവന്റെ വയര്‍ വീര്‍ത്തിരിക്കുന്നതു കണ്ടിട്ടാണ്‌ മാതാപിതാക്കള്‍ അവനെ ആശുപത്രിയില്‍ എത്തിച്ചത്‌. ഡോക്‌ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ്‌ ഇരട്ട സഹോദരന്‍ വയറ്റിലുണ്ടെന്നു കണ്ടെത്തിയത്‌. ഉടന്‍ തന്നെ കുട്ടിയെ പുരത്തെടുത്തു. ഇത്തരത്തില്‍ സഹോദരങ്ങളെ ആഗിരണം ചെയ്യുന്ന ഇരട്ട വിദ്വാന്‍മാര്‍ ഇതിനു മുമ്പ്‌ ഗ്രീസിലും പെറുവിലും ഉണ്ടായിട്ടുണ്ട്‌. പിന്നീട്‌ നീക്കം ചെയ്യാനാവാതെ കുട്ടികള്‍ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ 45 ഉം 60 ഉം വര്‍ഷങ്ങളായി ഗര്‍ഭിണികളായി തുടരുന്ന സ്‌ത്രീകളും ഉണ്ടായിട്ടുണ്ടെന്നതാണ്‌ മറ്റൊരത്‌ഭുതം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More