You are Here : Home / Readers Choice

വീട് കത്തിച്ചു ഫോണ്‍ സ്മാര്‍ട്ടായി; സാംസംഗ് ഗാലക്സിയുടെ ഓരോ കളികളെ?

Text Size  

Story Dated: Thursday, November 14, 2013 10:33 hrs EST

ഹോംഗ്‌ കോംഗ്‌ : സാംസംഗിന്റെ സ്‌മാര്‍ട്ട്‌ ഫോണുകളാണ്‌ ഇപ്പോള്‍ എവിടെയും താരം . പ്രത്യേകിച്ചും ഗ്യാലക്‌സി മോഡലുകള്‍. ഹോട്ട്‌ ഫോണ്‍ എന്നാണ്‌ ഇതിന്റെ വിശേഷണവും. എന്നാല്‍ ഹോംഗ്‌ കോംഗില്‍ ഇത്‌ ശരിക്കും ചൂടായി. ചൂടാവുക മാത്രമല്ല, ഒരു വീടു തന്നെ കത്തിയെരിക്കുകയും ചെയ്‌തു.
തന്റെ സാംസംഗ്‌ ഗാലക്‌സി എസ്‌ ഫോണില്‍ ആന്‍ഡ്രോയ്‌ഡിലെ പ്രശസ്‌തമായ ഗെയിമായ 'ലവ്‌ മെഷീന്‍' കളിച്ചു കൊണ്ടിരിക്കുകയയിരുന്നു ഹോംഗ്‌ കോംഗ്‌ കാരനായ ഡു. എന്നാല്‍ കളിക്കിടയില്‍ പെട്ടെന്ന്‌ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട ഡു ഫോണ്‍ വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ വീടിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ്‌ ഇദ്ദേഹവും ഭാര്യയും രക്ഷപ്പെട്ടത്‌. സമാനമായ സംഭവം സ്വിറ്റ്‌സര്‍ലാന്‍ഡിലും ഉണ്ടായിട്ടുണ്ട്‌. അവിടെ സാംസംഗ്‌ എസ്‌ 3 ആയിരുന്നു വില്ലന്‍. പോക്കറ്റില്‍ കിടന്ന ഫോണ്‍ ചൂടായതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി അത്‌ കാറിന്റെ ഡാഷ്‌ബോര്‍ഡിലേക്ക്‌ വലിച്ചെറിയുകയും അത്‌ പൊട്ടിത്തെറിക്കുകയുമായിരുന്നു. ആപ്പിള്‍ കമ്പനിയുടെ ഐ പോഡ്‌ പൊട്ടിത്തെറിച്ച്‌ ഒരു സ്‌ത്രീ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്‌. എന്തായാലും പുതിയ സംഭവത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്‌ സാംസംഗിന്റെ ഹോംഗ്‌ കോംഗ്‌ യൂണിറ്റ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.