You are Here : Home / Readers Choice

ട്രാഫിക് ടിക്കറ്റ് എഴുതുന്നതിനിടെ ഓഫിസർ വെടിയേറ്റ് കൊല്ലപ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 21, 2016 12:51 hrs UTC

സാൻ അന്റോണിയൊ∙ നിയമ ലംഘനം നടത്തിയ ഡ്രൈവർക്ക് ട്രാഫിക് ടിക്കറ്റ് എഴുതുന്നതിനിടെ സ്ക്വാഡ് കാറിനു സമീപം എത്തിയ മറ്റൊരാൾ തലയ്ക്കുനേരെ വെടിയുതിർത്തതിനെ തുടർന്ന് ബെഞ്ചമിൻ മാർകോണി(50) എന്ന ഓഫിസർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ സാൻ അന്റോണിയൊ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിന് സമീപമായിരുന്നു സംഭവം. തടഞ്ഞു നിർത്തിയ വാഹനത്തിന്റെ ഡ്രൈവറുമായി പ്രതിക്ക് ബന്ധമുണ്ടോ എന്ന് വ്യക്തമല്ലെന്ന് സംഭവം വിശദീകരിച്ച പൊലീസ് ചീഫ് വില്യം പറഞ്ഞു. വെടിവെച്ചതിനുശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിക്കു വേണ്ടിയുളള തിരച്ചിൽ ഊർജിതപ്പെടുത്തിയിട്ടുണ്ട്. വെടിവെച്ച ആളുടേതെന്ന് കരുതപ്പെടുന്ന വീഡിയോ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ : 210 224 7867 20 വർഷം സർവ്വീസിലുളള ബെഞ്ചമിന്റെ നിര്യാണത്തിൽ ഗവർണർ ഗ്രോഗ് ഏബ്റ്റ് അനുശോചിച്ചു. നിയമപാലകർക്കെതിരെ നടക്കുന്ന തുടർച്ചയായ ആക്രമങ്ങൾ അപലപനീയമാണെന്ന് ഗ്രോഗ് ചൂണ്ടിക്കാട്ടി. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ കൊല്ലപ്പെടുന്ന പതിനഞ്ചാമത്തെ ഓഫീസറാണ് ബെഞ്ചമൻ. ബെഞ്ചമിന്റെ മരണത്തിൽ സാൻ അന്റോണിയൊ മേയറും അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.